HOME
DETAILS
MAL
ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു
backup
May 27 2017 | 21:05 PM
അരീക്കോട്: മൂന്നുവര്‍ഷം മുന്‍പ് ആദിവാസി വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. അരീക്കോട് ആലപ്പാറ സി.എ രാജ(38)നെയാണ് പെരിന്തല്‍മണ്ണ ജെ.സി.എം കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെറ്റിലപ്പാറ ആലാപ്പാറ ശാന്തയാണ് പൊള്ളലേറ്റ് മരിച്ചിരുന്നത്. പൊള്ളലേറ്റ് രണ്ടുമാസത്തോളം ചികിത്സയിലിരിക്കെ 2014 സെപ്തംബര്‍ എട്ടിനാണ് ശാന്ത മരിച്ചത്. 2014 ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ അരീക്കോട് എസ്.ഐ കെ. സിനോദാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."