സ്വര്‍ണത്തിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ റിലേ ടീം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വെള്ളിപ്പതക്കം സ്വര്‍ണമായി ഉയര്‍ത്തിയതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ മിക്‌സഡ് റിലേ സംഘം. 2018ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് മുഹമ്മദ് അനസ്, ഹിമ ദാസ്, ആരോഗ്യ രാജീവ്, എം.ആര്‍ പൂവമ്മ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 4 *400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളി മെഡല്‍ നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹ്‌റൈന്‍ ടീമിലെ കെമി അഡെകോയയെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂനിറ്റ് വിലക്കിയതോടെയാണ് ഇന്ത്യക്ക് സ്വര്‍ണമെഡല്‍ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെമി അഡെകോയക്ക് വിലക്കേര്‍പ്പെടുത്തിയത്. അഡെകോയയെ നാലുവര്‍ഷത്തേക്ക് മത്സരങ്ങളില്‍നിന്ന് വിലക്കാനാണ് എ.ഐ.യു ഉത്തരവിട്ടിരിക്കുന്നത്. 2018 ഓഗസ്റ്റ് 24നും 28നും ഇടയില്‍ അഡെകോയ നേടിയ വിജയങ്ങളെല്ലാം റദ്ദാക്കാനാണ് എ.ഐ.യു ഉത്തരവിട്ടിരിക്കുന്നത്.
2018 ഓഗസ്റ്റ് 28നായിരുന്നു ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ റിലേ മത്സരം. അതിനാല്‍ ഈ മത്സരത്തിലും അഡെകോയയുടെ അയോഗ്യത പ്രാബല്യത്തിലാവും. അങ്ങനെയായാല്‍ ബഹ്‌റൈനിന് മെഡല്‍ നഷ്ടമാകും. അപ്പോള്‍ ര@ണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവും. 3:11:89 ആയിരുന്നു ബഹ്‌റൈന്‍ ടീം കുറിച്ച സമയം. ഇന്ത്യന്‍ ടീം 3:15:71 സമയം കൊ@ണ്ടാണ് ഫിനിഷ് ചെയ്തത്. ഓട്ടത്തിനിടെ ബഹ്‌റൈന്‍ താരം തടസമുണ്ട@ാക്കിയെന്ന് മത്സരത്തിനുശേഷം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ ഹിമ ദാസിന്റെ ഓട്ടം ബഹ്‌റൈന്‍ സ്പ്രിന്റര്‍ തടസപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാല്‍ പരാതി തള്ളുകയും ഇന്ത്യക്ക് വെള്ളി മെഡല്‍ തന്നെ നല്‍കുകയുമായിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും അഡെകോയ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഈ മെഡലും നഷ്ടമാകും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ അനു രാഘവന്‍ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. അഡെകോയ അയോഗ്യയാകുന്നതോടെ അനു രാഘവന് വെങ്കല മെഡല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."