റൈസിങ് ട്രാക്കില്‍ അഭിമാനമായി ആതവനാട്ടുകാരന് മൂന്നാം സ്ഥാനം
കുറ്റിപ്പുറം:കേരളത്തിന്റെ അഭിമാനമായി റൈസിങ് ട്രാക്കില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ആതവനാട്ടുകാരന് മൂന്നാം സ്ഥാനം. ചെന്നൈയിലെ കാഞ്ചിപ്പുരത്ത് നടന്ന എം.എം.എസ്.സി, എഫ്.എം.എസ്.സി.ഐ, എം.ആര്.എഫ് ഇന്റര്‍നാഷണല്‍ മോട്ടോര്‍ റൈസിങ് ചാംപ്യന്‍ഷിപ്പിലാണ് ആതവനാട് കരിപ്പോള് റാഹത്ത് നഗര്‍ സ്വദേശി പറമ്പന്‍ മുസ്തഫയുടെയും സക്കീനയുടെയും മകനായ മുഹ്സിന് മൂന്നാം സ്ഥാനം നേടിയത്.
ഹോണ്ടയുടെ 2020 എന്‍.എസ്.എഫ് 250 ആര്.ആര് ഓപ്പണ്‍ കാറ്റഗറിയിലാണ് മുഹ്സിന് മൂന്നാം സ്ഥാനം ലഭിച്ചത്. ഡിസംബര്‍ 14 മുതല്‍ 20 വരെ നടന്ന നാലു മത്സരത്തിലാണ് മുഹ്സിന് പങ്കെടുത്തത്. ഒന്നാം മത്സരത്തില്‍ നാലാമതായിരുന്ന മുഹ്സിന് രണ്ടും മൂന്നും മത്സരങ്ങളില്‍ പിറകിലായിരുന്നു. എന്നാല്‍ നാലാമത്തെ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.പൂനെയില്‍ നിന്നുളള സാരത്തക്ക് ഒന്നാം സ്ഥാനവും ബംഗ്ലൂരിലെ സാമുവെല്‍ രണ്ടാം സ്ഥാനവും നേടി. കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ കാരണം നേരത്തെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് മുഹ്സിന് പരിശീലനത്തിനായി ലഭിച്ചത്. ഈ മാസം ഒന്നിനാണ് വീണ്ടും പരിശീലനം പുനരാരംഭിച്ചത്.
അന്താരാഷ്ട്ര തലത്തിലുളള റൈസിംങ്ങില്‍ ഇന്ത്യയില്‍ നിന്ന് പത്ത് പേരെയാണ് ഹോണ്ട സ്പോണ്സര് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുളള ഏക മലയാളി മുഹ്സിനാണ്. കടുങ്ങാത്തുണ്ട് കല്ലിങ്ങപറമ്പ് ഹയര്‍ സെക്കഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് പതിനെട്ടുകാരനായ മുഹ്സിന്. നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി മാറിയ മുഹ്സിന് നാളെ വൈകുന്നേരത്തോടെ ചെന്നൈയില്‍ നിന്നും തിരിച്ചെത്തും. നാട്ടില്‍ എത്തുന്ന മുഹ്സിന് വന്‍ സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."