ഷിഗല്ലെ രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: ഷിഗല്ലെ രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ ഉറവിടം കണ്ടെത്തുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗത്തിലെ പ്രത്യേകസംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
എന്നാല്‍, രോഗബാധ റിപ്പോര്‍ട്ട് ചെയ്ത കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെയാണ് ഷിഗല്ലെ ബാക്ടീരിയ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. വിശദമായ പഠന റിപ്പോര്‍ട്ട് അടുത്തദിവസം പുറത്തുവരും. അതിനുശേഷമെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യത വരികയുള്ളൂ.
കൊവിഡിനുപുറമെ ഷിഗല്ലെ രോഗം കൂടി കണ്ടെത്തിയതോടെ കടുത്ത ജാഗ്രതയിലാണ് ജില്ലയിലെ ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഷിഗല്ലെ ബാക്ടീരിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
രോഗബാധ കണ്ടെത്തിയ കോട്ടാംപറമ്പ് മേഖല കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപും കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും നടത്തുന്നുണ്ട്. ഇതിനുപുറമെ കിണറുകളിലെ ജലം ശേഖരിച്ച് മലാപ്പറമ്പ് അനലിറ്റിക്കല്‍ ലാബിലും സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലും പരിശോധനക്കയച്ചിരുന്നു. ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നുണ്ട്.
അഞ്ചുവയസിന് താഴെയുള്ള കുട്ടികളാണ് ഷിഗല്ലെ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലെ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."