പാലക്കാട് സ്വദേശി ബഹ്റൈനില്‍ വാഹനാപകടത്തില്‍ മരിച്ചു
മനാമ: പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. പാലക്കാട് അട്ടപ്പാടി അഗളി സ്വദേശി മുത്തുസ്വാമി ഗുരുവായൂരപ്പന് രാജനാണ്(60) ബഹ്റൈനിലെ മുഹറഖ് പാലത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.
ഒരു സൗദിപൗരന്റെ വാഹനം മുത്തുസ്വാമി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ബഹ്റൈനില്‍ തന്നെയുള്ള മുത്തുസ്വാമിയുടെ ബന്ധു(ജാമാതാവ്) ഹരി സുപ്രഭാതത്തോട് പറഞ്ഞു.
ഇടിയെ തുടര്ന്ന്തലക്ക് സാരമായി പരുക്കേറ്റ മുത്തുസ്വാമിയെ ഉടന്‍ സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന 24 വയസ്സുള്ള മകള്‍ പ്രിജിയെ പരിക്കുകകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 വര്‍ഷമായി ബഹ്റൈനിലുള്ള മുത്തുസ്വാമി ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബവും ബഹ്റൈനിലുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യപത്മാവതി. മക്കള്‍ ജിജി, പ്രിജി,ശിജി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."