HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു

  
backup
December 21 2020 | 06:12 AM

new-elected-members-for-local-bodies-take-oath

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. ത്രിതല പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രജ്ഞ ചൊല്ലി കൊടുക്കുന്നത്. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. സത്യപ്രതിജ്ഞക്ക് പിന്നാലെ കൗണ്‍സിലിന്റെ ആദ്യ യോഗവും ചേരും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമോ ആയ ഒരാള്‍ക്ക് മാത്രമാണ് കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശനം. ഏതെങ്കിലും അംഗം കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം വരണാധികാരിയെ മുന്‍കൂട്ടി അറിയിച്ച ശേഷം പി.പി.ഇ കിറ്റ് ധരിച്ച് നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യാം.

സംസ്ഥാനത്ത് ആകെ 21,865 പേരെയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരൊഴികെ മറ്റുള്ള മുഴുവന്‍ പേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 28നും 30 നുമായി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago