സമസ്ത ബഹ്റൈന്‍ റൈഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്റൈന്‍ ഘടകത്തിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബഹ്റൈനിലെ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്ത് മദ്റസകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനാണ് നേതൃത്വം നല്കി വരുന്നത്. സമസ്ത ബഹ്റൈന്‍ കേന്ദ്ര - ഏരിയ നേതാക്കളും, മദ്റസ അദ്ധ്യാപകരും, മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്ത റൈയ്ഞ്ച് ജനറല്‍ബോഡിയിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഭാരവാഹികളായി ഹംസ അന്‍വരി മോളൂര്‍ (പ്രസിഡന്റ്), ശൗഖത്തലി ഫൈസി (ജനറല്‍ സെക്രട്ടറി), ഹാഷിം കോക്കല്ലൂര്‍ (ട്രഷറര്‍), അശ്റഫ് അന്‍വരി ചേലക്കര (ചെയര്മാന് പരീക്ഷ ബോര്‍ഡ്), സകരിയ്യ ദാരിമി കാക്കടവ് (എസ്.കെ.എസ്.ബി.വി കണ്‍വീനര്‍), റഈസ് അസ്ലഹി (ഐ.ടി കോഡിനേറ്റര്‍). സയ്യിദ് മുഹമ്മദ് യാസര്‍ ജിഫ്രി തങ്ങള്‍, സൈദ് മുഹമ്മദ് വഹബി (വൈസ് പ്രസിഡന്റുമാര്‍), അബദു റസാഖ് നദ്വി, ഹാഫിള് ശറഫുദ്ദീന്‍ മൗലവി (ജോ: സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗം സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.എം അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാമ്പള്ളി, ബശീര്‍ അരൂര്‍, ഖാസിം റഹ്മാനി, ശാഫി വേളം, റബീഅ് ഫൈസി അമ്പലക്കടവ്, മജീദ് ചോലക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."