അറസ്റ്റ്‌ചെയ്തത് ഇന്ത്യയില്‍ 'ഇസ്്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ പദ്ധതിയിട്ട'തിന്; ആറുമാസത്തെ തടവിന് ശേഷം നാലുപേരെ വെറുതെവിട്ടു
ന്യൂഡല്‍ഹി: രാജ്യത്തുടനീളം ആക്രമണം നടത്താനും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് ഡല്‍ഹി പൊലിസ് പിടികൂടിയ 'തീവ്രവാദി'കളില്‍ നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വെറുതെവിട്ടു. മുഹമ്മദ് ഇര്‍ഷാദ്, റഈസ് അഹമ്മദ്, സൈദ് മാലിക്, മുഹമ്മദ് അഅ്‌സം എന്നിവരെയാണ് എന്‍.ഐ.എ വെറുതെവിട്ടത്. ഇവര്‍ക്കെതിരെ തെളിവുകളില്ലെന്ന് പട്യാലാ ഹൗസ് എന്‍.ഐ.എ പ്രത്യേക കോടതി വ്യക്തമാക്കി. ആറുമാസത്തോളം ജയിലില്‍കഴിഞ്ഞതിന് ശേഷം ഇന്നലെ ഇവര്‍ സ്വതന്ത്രരായി.
പശ്ചിമ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയായ ഇര്‍ഷാദ് നാട്ടില്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അംറോഹയില്‍ വെല്‍ഡിങ് ഷോപ്പ് നടത്തുകയാണ് റഈസ് അഹമ്മദ്. കിഴക്കന്‍ ഡല്‍ഹിയില്‍ മരുന്ന്‌ഷോപ്പ് നടത്തുകയാണ് മാലിക്കും അഅ്‌സമും. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇവരുള്‍പ്പെടെ പത്തുപേരെ ഡല്‍ഹി പൊലിസിലെ സ്‌പെഷ്യല്‍ സെല്ല് അറസ്റ്റ്‌ചെയ്തത്.
കേസിലെ മുഖ്യപ്രതി മുഹമ്മദ് സുഹൈലിന് വേണ്ടി സ്‌ഫോടകസാമഗ്രികള്‍ സൂക്ഷിവച്ചുവച്ചുവെന്നായിരുന്നു ഇര്‍ഷാദിനെ അറസ്റ്റ്‌ചെയ്ത ശേഷം എന്‍.ഐ.എ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടിരുന്നത്. റഈസും സഈദും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശംവച്ചെന്നും ഭീകരാക്രമണം നടത്താനായിരുന്നു ഇതെല്ലാമെന്നും അഅ്‌സം ഇതെല്ലാം സംഘടിപ്പിച്ചുനല്‍കിയെന്നും എന്‍.ഐ.എ മറ്റൊരു വാര്‍ത്താകുറിപ്പിലും പറയുകയുണ്ടായി. എന്നാല്‍, ആരോപണം തെളിയിക്കാന്‍ എന്‍.ഐ.എക്കു കഴിഞ്ഞില്ലെന്നും അതേസമയം, അന്വേഷണം തുടരുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നതെന്നും ഇവര്‍ക്കു വേണ്ടി ഹാജരായ എസ്.എം ഖാന്‍ പറഞ്ഞു.
മുഫ്തി മുഹമ്മദ് സുഹൈല്‍ (31), അനസ് യൂനുസ് (21), സുബൈര്‍ മാലിക് (22), റാഷിദ് സഫര്‍ (24), മുഹമ്മദ് സാഖിബ് (26), മുഹമ്മദ് അബ്‌സര്‍ സൈദ് (24), മുഹമമ്ദ് ഗഫ്‌റാന്‍ (25), മുഹമ്മദ് ഫൈയിസ് (25), നഈം ചൗധരി (22) എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാമി എന്ന പേരില്‍ ഐ.എസ് പിന്തുണയുള്ള പുതിയ ഭീകരശൃംഖലയുടെ ഭാഗമാണിവരെന്നും മുഫ്തി മുഹമ്മദ് സുഹൈല്‍ ആണ് സംഘടനയുടെ നേതാവെന്നുമാണ് ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍.ഐ.എ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
NIA drops terror charges against four youth
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."