HOME
DETAILS

വൈറ്റ്ഹൗസിലെ ഇഫ്താര്‍ വിരുന്ന് നിര്‍ത്തലാക്കി

  
backup
May 27 2017 | 23:05 PM

%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b9%e0%b5%97%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

വാഷിങ്ടണ്‍: കാലങ്ങളായി നടന്നുവരുന്ന വൈറ്റ്ഹൗസ് ഇഫ്താര്‍-ഈദുല്‍ ഫിത്വര്‍ വിരുന്ന് ഇത്തവണയുണ്ടാകില്ല. 20 വര്‍ഷമായി റിപബ്ലിക്കന്‍-ഡെമോക്രാറ്റിക് സര്‍ക്കാരുകള്‍ മുടക്കമില്ലാതെ തുടരുന്ന പാരമ്പര്യമാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് പരിപാടിക്ക് ഉടക്കുമായി രംഗത്തെത്തിയത്.
1999ലാണ് റമദാനില്‍ ലോക മുസ്‌ലിം നേതാക്കളെ അടക്കം ക്ഷണിച്ചുകൊണ്ടുള്ള വൈറ്റ് ഹൗസ് ഇഫ്താര്‍ വിരുന്നിന് തുടക്കമായത്. ചില ഭരണകൂടങ്ങള്‍ ഇഫ്താറിനു പകരം ഈദുല്‍ ഫിത്വര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നെങ്കിലും മുസ്‌ലിം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനായി വിവിധ ഭരണകൂടങ്ങള്‍ നടത്തിവന്ന പാരമ്പര്യം ആരും ഒഴിവാക്കിയിരുന്നില്ല. യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍, മുസ്‌ലിം സാമൂഹിക സംഘടനാ നേതാക്കള്‍, മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സാധാരണ പരിപാടിയില്‍ പങ്കെടുക്കാറ്.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള റിലീജ്യന്‍ ആന്‍ഡ് ഗ്ലോബല്‍ അഫേഴ്‌സ് വിഭാഗം ഈദുല്‍ ഫിത്വര്‍ വിരുന്ന് സംഘടിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ടില്ലേഴ്‌സന്‍ ഇത് നിരസിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ചില വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ ആറിനു തന്നെ ഇത്തരമൊരു നിര്‍ദേശവുമായി റിലീജ്യന്‍ ആന്‍ഡ് ഗ്ലോബല്‍ അഫേഴ്‌സ് ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് സെക്രട്ടറിയെ സമീപിച്ചിരുന്നു.
അധികാരമേറ്റ മുതല്‍ രാജ്യത്തും പുറത്തുമുള്ള മുസ്‌ലിം ജനവിഭാഗങ്ങളോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടരുന്ന വിവേചനപരമായ സമീപനത്തിന്റെ ഭാഗമാണ് ഇഫ്താര്‍ വിരുന്ന് വേണ്ടെന്നു വച്ചതെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.
മുസ്‌ലിംകളുമായി ബന്ധം പുലര്‍ത്തേണ്ടതില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ബുഷ്-ഒബാമാ സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥനും റമദാന്‍ വിരുന്നുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ഫറാഹ് പണ്ഡിത്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  36 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago