HOME
DETAILS
MAL
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി എച്ച്.ഐ.വി സീറോ സര്‍വൈലന്‍സ് സെന്ററിന് 59.07 ലക്ഷം
backup
December 21 2020 | 19:12 PM
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി എച്ച്.ഐ.വി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നതിന് 59,06,800 രൂപ അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എച്ച്.ഐ.വി വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് എച്ച്.ഐ.വി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."