ഹോങ്കോങ്ങില്‍ ചൈനയുടെ ഓഫിസിനു നേരെ ചീമുട്ടയേറ്
സെന്‍ട്രല്‍ (ഹോങ്കോങ്): ഹോങ്കോങ്ങില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ജനാധിപത്യവാദികള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് മൂന്നു ലക്ഷം പേര്. ഇവരെ തടയാനായി 4,000 പൊലിസ് ഓഫിസര്‍മാരെയാണ് വിന്യസിച്ചിരുന്നത്. ചൈനയുടെ കേന്ദ്ര സര്‍ക്കാര്‍ കെട്ടിടം വരെ അവരെത്തി. സമരക്കാര്‍ പൊലിസുമായി ഏറ്റുമുട്ടുകയും ഈ കെട്ടിടത്തിന്റെ ലെയ്സന്‍ ഓഫിസിനു നേരെ ചീമുട്ട എറിയുകയും ചെയ്തു. സമാധാനപരമായ മാര്‍ച്ചുകള്‍ കൊണ്ട് കാര്യമില്ലെന്ന് ഞങ്ങളെ പഠിപ്പിച്ചത് നിങ്ങളാണ് എന്ന് സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു.
കുറ്റവാളികളെന്ന് സംശയിച്ച് പിടികൂടുന്നവരെ ചൈനയിലേക്ക് നാടു കടത്തുന്ന ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹോങ്കോങ്ങുകാര്‍ തെരുവിലിറങ്ങിയത്. ബില്‍ പിന്‍വലിക്കാന്‍ അധികൃതര്‍ തയാറായെങ്കിലും വിവാദ ബില്ലുമായി വന്ന ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടര്‍ന്നു. ചൈനക്കെതിരായ ജനവികാരം തെരുവുകള്‍തോറും ആളിപ്പടരുന്നതാണ് പിന്നീട് കണ്ടത്. പൊലിസ് പിടികൂടുന്നവരെ ക്രൂരമായി മര്‍ദിക്കുന്നതാണ് ഇന്നലെ നടന്ന കൂറ്റന്‍ മാര്‍ച്ചിനു ഹേതുവായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."