സ്ഥലപേര് മാറി ; അഗ്നിശമന സേന വട്ടംചുറ്റി
പൂച്ചാക്കല്‍: കിണറില്‍ ഇറങ്ങിയ ആളെ കരക്കെത്തിക്കാന്‍ സന്ദേശമെത്തി. സ്ഥലത്തെത്തിയ അഗ്‌നിശമന സേന അബദ്ധം മനസ്സിലാക്കി മടങ്ങി.
തൈക്കാട്ടുശ്ശേരി പ്രദേരത്ത് കിണറ്റില്‍ ഇറങ്ങിയ ആള്‍ പേശിമുറുക്കം ഉണ്ടായതിനെ തുടര്‍ന്ന് തിരികെ കയറാന്‍ പറ്റുന്നില്ലെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് ചേര്‍ത്തലയിലെ അഗ്‌നിശമന സേനയ്ക്കു സന്ദേശമെത്തി. അവര്‍ തൈക്കാട്ടുശേരിയിലെത്തിയപ്പോഴാണ് ചേര്‍ത്തലയിലെ തൈക്കാട്ടുശേരിയല്ല തൃശൂര്‍ ഒല്ലൂരിലെ തൈക്കാട്ടുശേരിയാണെന്ന് അറിഞ്ഞത് .
ഇന്നലെ ഉച്ചയോടെ നടന്ന സംഭവം ഇങ്ങനെ: തൈക്കാട്ടുശേരി ആശുപത്രി കവലയ്ക്കു സമീപത്തെ വീട്ടിലെ കിണറ്റില്‍ ഇറങ്ങിയ ആള്‍ക്ക് പേശിമുറുക്കം ഉണ്ടായെന്നും തിരികെ കയറാന്‍ പറ്റുന്നില്ലെന്നും അഗ്‌നിശമനസേനയുടെ സഹായം വേണമെന്നും അറിയിച്ച് ഗാന്ധിനഗര്‍ അഗ്‌നിശമനസേന യൂണിറ്റിലേക്കാണ് ആദ്യം ഫോണ്‍ വിളി എത്തുന്നത്. അവര്‍ ഉടന്‍ തൈക്കാട്ടുശേരി കീഴിലായ ചേര്‍ത്തലയിലെ അഗ്‌നിശമനസേന അംഗങ്ങളെ വിവരം അറിയിച്ചു.അവര്‍ ഉടന്‍ വാഹനവുമായി ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശേരി ആശുപത്രിയ്ക്കു സമീപമെത്തി.
വീട് തിരിച്ചറിയാന്‍ വീണ്ടും ഗാന്ധിനഗര്‍ സ്റ്റേഷനിലേക്കു വിളിച്ചപ്പോള്‍ അവര്‍ ഒരു മൊബൈല്‍ നമ്പര്‍ നല്‍കി. അതില്‍ വിളിച്ചപ്പോള്‍ സാരമില്ല, ആളെ കയറ്റി എന്നു മറുപടി. വിളി ലഭിച്ചു ഉടനെത്തിയിട്ടും അതിനു മുന്‍പേ ആളെ കയറ്റിയോ എന്ന സംശയവും ആരാണ് കയറ്റിയത് എന്നു അറിയാനുള്ള ആഗ്രഹവും ചേര്‍ത്തലയിലെ അഗ്‌നിശമന സേന അംഗങ്ങള്‍ക്കുണ്ടായി.
അപ്പോഴാണ് ചേര്‍ത്തലയിലെ അംഗങ്ങള്‍ അറിഞ്ഞത് തൃശൂര്‍ തൈക്കാട്ടുശേരിയിലാണ് സംഭവമെന്ന്. ചേര്‍ത്തല തൈക്കാട്ടുശേരിയിലെ പോലെ അവിടെയും ആശുപത്രിയും കവലയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."