ഹജ്ജ്: കേരളത്തില്‍ നിന്നുള്ളവര്‍ സഊദിയില്‍ ചെലവഴിക്കുന്നത് 55 കോടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് പോയവര്‍ ഈ വര്‍ഷം സഊദിയില്‍ ചെലവഴിക്കുന്നത് 55 കോടി. ഓരോ ഹജ്ജ് തീര്‍ഥാടകനും 2100 (39,900 രൂപ) റിയാലാണ് ഹജ്ജ് വേളയില്‍ ചെലവഴിക്കാനായി ക്യാംപില്‍നിന്ന് നല്‍കിയത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപുകളില്‍ നിന്നായി പുറപ്പെട്ട 13,809 പേര്‍ക്ക് 2,89,98,900 സഊദി റിയാല്‍(550,979,100 രൂപ) നല്കി.
കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍നിന്ന് യാത്രയായത് 13,829 തീര്‍ഥാടകരാണ്. കരിപ്പൂരില്‍നിന്ന് 11,059 പേരും നെടുമ്പാശേരിയില്‍നിന്ന് 2,750 പേരും. ഇവരില്‍ 20 കുട്ടികളും ഉള്‍പ്പെടും. കുട്ടികള്‍ക്ക് വിമാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം മാത്രമാണ് ആകെയുള്ള ഹജ്ജ് നിരക്ക്. ഇവര്‍ക്ക് ചെലവിന് പണമുണ്ടാകില്ല.
താമസ സൗകര്യത്തിന് നേരത്തെ പണം അടച്ചതിനാല്‍ മറ്റു ചെലവിലേക്ക് വിനിയോഗിക്കുന്നതിനായാണ് സഊദി റിയാല്‍ നല്‍കുന്നത്. ഓരോ തീര്‍ഥാടകനും ഹജ്ജിന് മുന്‍കൂട്ടി പണം അടക്കുന്നുണ്ട്. ഇതില്‍ തീര്ഥാടകന് കൈവശം നല്‍കുന്നത് 2100 റിയാല്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."