വിനോദിന്റെ കരവിരുത്; ഒറിജിനലിനെ വെല്ലുന്ന ദൃശ്യവല്‍ക്കരണം
കല്‍പ്പറ്റ: കര്‍ഷകര്‍ പഴങ്ങളും പച്ചക്കറികളും നാണ്യവിളകളും മണ്ണില്‍ വിളയിക്കു മ്പോള്‍ അവയെ മനോഹരമായി ദൃശ്യവല്‍ക്കരിച്ച് വ്യത്യസ്തനാവുകയാണ് വിനോദ് മാനന്തവാടിയെന്ന കലാകാരന്‍.
നിരവധി സിനിമകള്‍ക്ക് കാലാസംവിധായകരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച വിനോദ് കല്‍പ്പറ്റയില്‍ മലബാര്‍ അഗ്രിഫെസ്റ്റിന് വേണ്ടി ഒരുക്കിയ ചക്കയും മാങ്ങയും പൈനാപ്പിളുമെല്ലാം കാഴ്ച്ചക്കാരുടെ മനം കവരുന്ന കൗതുകങ്ങളാണ്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ഫോം ഷീറ്റ്, ഫോം ബോര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചാണ് മനോഹരമായ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മുമ്പ് വള്ളിയൂര്‍ക്കാവില്‍ നടന്ന നാഷണല്‍ അഗ്രിഫെസ്റ്റ്, അമ്പലവയലില്‍ നടന്ന പൂപ്പൊലി, കല്‍പ്പറ്റയില്‍ നടന്ന കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം തുടങ്ങി നിരവധി വേദികളില്‍ വിഷയാധിഷ്ഠിതമായ കമാനങ്ങളും സ്തൂഭങ്ങളും, രൂപങ്ങളും വിനോദ് ഒരുക്കിയിട്ടുണ്ട്. സുഹൃത്ത് കൂടിയായ രാജേഷുമായി കൂടിച്ചേര്‍ന്നാണ് ഇത്തവണ മലബാര്‍ അഗ്രിഫെസ്റ്റിനുള്ള ചക്കയും, മാങ്ങയും, പൈനാപ്പിളുമെല്ലാം നിര്‍മ്മിച്ചത്. ജോലി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ രാത്രിയെന്നോ പകലെന്നോ വിശ്രമമില്ല. വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ വിനോദ് വളരെ ലളിതമായി നിര്‍മ്മിച്ച ആദിവാസികളുടെ ദൃശ്യവും മാതാ അമൃതാനന്ദമയിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ കമാനവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
നിര്‍മ്മാണ കല തന്റെ ജീവിതം പോലെ ഒരു സമര്‍പ്പണമായാണ് വിനോദ് കാണുന്നത്. പല മലയാള സിനിമകള്‍ക്കും, തമിഴ് സിനിമകള്‍ക്കും കലാസംവിധായകരോടൊപ്പം ചേര്‍ന്ന് ആര്‍ട്ട് ജോലികള്‍ ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തും ഇദ്ദേഹത്തിന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. മാനന്തവാടി ആറാട്ട്തറ സ്വദേശിയായ വിനോദ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സ്‌കൂള്‍ കലോത്സവത്തിനുവേണ്ടിയും വിവിധ മത്സരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."