സജിലേഷിനും ജിനേഷിനും കളിത്തോഴര്‍ പറക്കും അണ്ണാനും വെള്ളക്കുള്ളന്‍ മുള്ളന്‍പന്നിയും
കല്‍പ്പറ്റ: യൂറോപ്പില്‍ നിന്നുള്ള വെള്ളക്കുള്ളന്‍ മുള്ളന്‍ പന്നിയും സിറിയയില്‍ നിന്നുള്ള പറക്കുന്ന അണ്ണാനുമെല്ലാം മാനന്തവാടി ചെറ്റപ്പാലം സ്വദേശികളായ സജിലേഷിനും, ജിനേഷിനും കളിത്തോഴരാണ്. ഓമന കിളികള്‍ക്കും മൃഗങ്ങള്‍ക്കും ജന്തുക്കള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍മാരാണ് ചെറ്റപ്പാലം ചുള്ളിപ്പറമ്പില്‍ രാമദാസിന്റെ മക്കളായ ജിനേഷും, സജിലേഷും.
കാനഡയില്‍ നിന്നുള്ള ഗ്രീന്‍ ഇഗ്വാന, അമേരിക്കയിലെ വെള്ള എലി, മംഗോളിയയില്‍ നിന്നുള്ള ഗെര്‍ബിള്‍സ് എലി, റഷ്യയില്‍ നിന്നുള്ള റഷ്യന്‍ ഡ്വാര്‍ഫ് ഹാംസ്റ്റാര്‍ തുടങ്ങി 50-ലധികം വ്യത്യസ്ത ഇനം ജന്തുക്കളെയും, പക്ഷികളെയുമാണ് ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നത്. ഏഴു വര്‍ഷം മുമ്പ് ഒരു പ്രാവിനെ വളര്‍ത്തി തുടങ്ങിയതാണ് ഈ സഹോദരങ്ങള്‍. പിന്നീട് സൗത്ത് അമേരിക്കയില്‍ നിന്നുള്ള ഗ്രീന്‍ലിക്ക് കൊന്യൂര്‍, യെല്ലോ സൈഡഡ് കൊന്യൂര്‍, ആസ്‌ട്രേലിയയില്‍ നിന്നുള്ള സിനമണ്‍ കൊന്യൂര്‍, മടഗാസ്‌കര്‍ നിന്നുള്ള ആഫ്രിക്കന്‍ ലൗ ബേര്‍ഡ്‌സ്, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഗ്രേ കൊക്കറ്റിയില്‍, ഡയമണ്ട് ഡോവ്, ഗോള്‍ഡന്‍ റിംങ് ഡോവ്, ആലബിനോ റെഡ് ഐ ബഡ്ജീസ്, ഇന്തോനേഷ്യയില്‍ നിന്നുള്ള ജാവ കുരുവി, ഫ്രഞ്ച് മൊണ്ടേന്‍, ഇന്ത്യന്‍ ഫാന ടെയില്‍, ജര്‍മ്മന്‍ ബ്യൂട്ടി ഹോറര്‍ തുടങ്ങിയ ഇനം പക്ഷികളേയും വീട്ടിലെത്തിച്ചു.
അപൂര്‍വ്വ കാഴ്ചയായ ഇത്തരം പക്ഷികളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം വരെ പൊതുജനങ്ങള്‍ക്ക് ഇവയെകാണാന്‍ അവസരമുണ്ട്. ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന വരുമാനം കൊണ്ടാണ് സജിലേഷും ജിനേഷും ഇവക്ക് വേണ്ട ഭക്ഷണവും പരിചരണവും നല്‍കുന്നത്. 25 ഇനം പ്രാവുകള്‍ മാത്രം വീട്ടില്‍ വളര്‍ത്തുന്നുണ്ട്. പറക്കും അണ്ണാനു പുറമെ കാനഡയില്‍ നിന്നുള്ള ഓന്തുവര്‍ഗ്ഗത്തില്‍പ്പെട്ട ഗ്രീന്‍ ഇഗ്വാനയും പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."