റമദാന് വ്രതാനുഷ്ഠാനം; മാനന്തവാടി നഗരസഭ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നു
മാനന്തവാടി: റമദാന് നോമ്പുതുറ, ഇഫ്ത്താര്‍ സംഗമങ്ങള്‍ എന്നിവയില്‍ നിന്ന് പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
ഇതിന്റെ ആദ്യയോഗം മാനന്തവാടി നഗരസഭയില്‍ ചേര്‍ന്നു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളുടെയും മഹല്ല് കമ്മിറ്റി പ്രധിനികളുടെയും യോഗമാണ് വിളിച്ചു ചേര്‍ത്തത്.
ഇഫ്താര്‍ സംഗമങ്ങള്‍ പൂര്‍ണമായും പ്രകൃതി സൗഹൃദ രീതിയിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും പൂര്‍ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. നോമ്പുതുറയ്ക്ക് കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, ചില്ല് പാത്രങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഹരിത നിയമാവലിയില്‍ പ്രധാനമായും പറയുന്നത്.
സംസ്ഥാന ശുചിത്വ മിഷന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്നലെ ചേര്‍ന്ന അലോചന യോഗം മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര് പ്രവിജ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ പ്രതിഭാ ശശി, പി.ടി ബിജു, കടവത്ത് മുഹമ്മദ്, ഹുസൈന് കുഴിനിലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."