HOME
DETAILS

ക്വാറികളുടെ അനുമതി: കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി യോഗം

  
backup
July 30 2016 | 21:07 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81


തിരുവനന്തപുരം:ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ എന്‍.ഒ.സിയോടെ മാത്രമേ അനുമതി നല്‍കാവൂവെന്ന രീതി പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു.  നിലവില്‍ ജിയോളജി വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന അവസ്ഥയാണുള്ളത്. ഇതുമൂലം പരിസ്ഥിതിപ്രാധാന്യമുള്ള നിരവധി മേഖലകളിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലും പലയിടത്തും ഖനനം നടക്കുന്നതായുള്ള പരാതികളെത്തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.
നെടുമങ്ങാട് താലൂക്കിലുള്‍പ്പെടെ നിരവധി ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതിക്കും ജനങ്ങള്‍ക്കും പ്രശ്‌നങ്ങളുയര്‍ത്തുന്നതായി സി. ദിവാകരന്‍ എം.എല്‍.എയാണ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.  ക്വാറികളില്‍ നിന്നുള്ള ടിപ്പര്‍ ലോറികളുടെ അമിതവേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.  ഇതേത്തുടര്‍ന്ന് അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ പിടിച്ചെടുക്കാന്‍ പൊലിസിനും ആര്‍.ടി.ഒമാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും കലക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി.
സംരക്ഷിതമേഖലയായ മയിലാടുംപാറയില്‍ യാതൊരുവിധ ഖനനവും അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു.  മേഖലയില്‍ റവന്യൂഭൂമിയിലേക്ക് കടന്നുകയറി ഖനനം നടക്കുന്ന വിവരം ഡി.കെ. മുരളി എം.എല്‍.എയാണ് ഉന്നയിച്ചത്.
    ജില്ലയിലെ റീസര്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ഇതിനായി ഡെപ്യൂട്ടി കലക്ടര്‍മാരുടേയും സര്‍വേ വിഭാഗത്തിലെയും അനുബന്ധ വിഭാഗങ്ങളിലേയും ഉദ്യോഗസ്ഥരുടെ യോഗം ഈയാഴ്ച തന്നെ ചേരും.  പട്ടയപ്രശ്‌നം സംബന്ധിച്ച് ബി. സത്യന്‍, വി.ജോയ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇക്കാര്യം കലക്ടര്‍ അറിയിച്ചത്.  റീസര്‍വേ പരാതികള്‍ പരിഹരിക്കാന്‍ താലൂക്ക്തലത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് ബി. സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
 പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമാകാത്തതിനാല്‍ സഹായത്തിന് തടസ്സമുള്ളതടക്കമുള്ള പ്രശ്‌നങ്ങളില്‍ കൊല്ലം കലക്ടറുമായി യോഗം ചേര്‍ന്നശേഷം നടപടിയെടുക്കുമെന്ന് വി. ജോയ് എം.എല്‍.എയെ കലക്ടര്‍ അറിയിച്ചു. വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറെ ഡിസ്ചാര്‍ജ് സമ്മറിയുമായി സമീപിക്കാവുന്നതാണ്.
പനി വ്യാപകമായതിനാല്‍ പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ തിരക്കനുസരിച്ച് ഒ.പി സമയം കൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി സി. ദിവാകരന്‍ എം.എല്‍.എക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മറുപടി നല്‍കി.
പള്ളിച്ചല്‍ വില്ലിക്കോട് റോഡ് ആര്‍മി അടച്ചതു തുറക്കാന്‍ നടപടികള്‍ വേണമെന്നും മുളയറ മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് വഴി ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്നും ഐ.ബി. സതീഷ് എം.എല്‍.എ ആവശ്യപ്പെട്ടു. വിളപ്പില്‍ ശാസ്താംപാറയില്‍ റീസര്‍വേക്ക് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അധ്യക്ഷനായ യോഗത്തില്‍ എം.എല്‍.എമാരായ സി. ദിവാകരന്‍, ബി. സത്യന്‍, വി. ജോയ്, ഡി.കെ. മുരളി, ഐ.ബി. സതീഷ്, മേയര്‍ വി.കെ. പ്രശാന്ത്, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്,
വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതിനിധി സി. ലെനിന്‍, ഡോ. എ. സമ്പത്ത് എം.പിയുടെ പ്രതിനിധി ജാഹിര്‍ ഹുസൈന്‍, ഡോ. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എ. ഷിബു,
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രതിനിധി ഐ. സമീന്‍ ഷാ, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ പ്രതിനിധി എം. പത്മകുമാര്‍, എം. വിന്‍സന്റ് എം.എല്‍.എയുടെ പ്രതിനിധി ആര്‍.ഇ. ജോസ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ജി. സുരേഷ്‌കുമാര്‍, ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രതിനിധി എം. രഞ്ജിത്ത്, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago