HOME
DETAILS
MAL
ദുരിതാശ്വാസം: സര്‍ക്കാര്‍ പറഞ്ഞ തുക ഇനിയും ലഭിക്കാത്തത് ഗുരുതര വീഴ്ച
backup
October 04 2018 | 06:10 AM
ഹരിപ്പാട്: പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് മുഴുവന്‍ 10,000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഈ തുക ലഭിക്കാത്തവര്‍ ഇനിയും ബാക്കിയാണ്. പള്ളിപ്പാട്, ചേപ്പാട്, വീയപുരം, ചെറുതന, കരുവാറ്റ എന്നീ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ 10,000 രൂപക്കായി ഓഫിസുകള്‍ തോറും കയറിയിറങ്ങുകയാണ്.
കേരളം ഭരിക്കുന്നതും പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതുമായ സി.പി.എമ്മാണ് വില്ലേജ് ഓഫിസ് പടിക്കലും താലൂക്ക് ഓഫിസ് പടിക്കലും സമരം നടത്തുന്നത്. ജനങ്ങളെ കഷ്ടപ്പെടുത്തുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."