മുതുമലയില്‍ നിയമലംഘനം; 30.7 ലക്ഷം പിഴ ഈടാക്കി
ഗൂഡല്ലൂര്‍: മുതുമല കടുവാസങ്കേതത്തില്‍ വനംവകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചതിന് 2014 മുതല്‍ 2017 ഏപ്രില്‍ വരെ വിനോദ സഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് 30.7 ലക്ഷം രൂപ പിഴ ഈടാക്കി.
മുതുമലയില്‍ എത്തുന്ന സഞ്ചാരികള്‍ നിയമങ്ങള്‍ ലംഘിച്ച് റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വനത്തിനുള്ളില്‍ പ്രവേശിക്കുക, വന്യമൃഗങ്ങളെ ശല്യം ചെയ്യുക, മൃഗങ്ങളെ അടുത്തുചെന്ന് സെല്‍ഫി എടുക്കുക, അനുവാദമില്ലാതെ വാഹനങ്ങള്‍ ഉപയോഗിച്ച് സഞ്ചാരികളെ വനത്തിനുള്ളില്‍ കൊണ്ടു പോവുക തുടങ്ങിയവ ചെയ്തതിനാണ് പിഴ ചുമത്തിയിരുന്നത്.
2014 മുതല്‍ ഈവര്‍ഷം ഏപ്രില്‍ വരെ 2066 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ഏറെ സഞ്ചാരികളാണ് മുതുമല കടുവാ സങ്കേതത്തിലെത്തുന്നത്. ആനപ്പുറത്തേറിയുള്ള കാനന സവാരിയാണ് കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
എന്നാല്‍ സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡരികില്‍ വാഹനങ്ങള്‍ അനധികൃമായി പാര്‍ക്ക് ചെയ്ത് മൃഗങ്ങളെ ശല്യം ചെയ്തതിനാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് സങ്കേത പരിധിയില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."