അനധികൃത ചന്ത ഒഴിപ്പിക്കാന്‍ പോയ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ചതായി പരാതി
പുവാര്‍: പുവാര്‍ തിരുപുറം പുത്തന്‍കട ചന്തയ്ക്കു സമീപം റോഡിലെ അനധികൃത ചന്ത മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പുവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്തുദാസിനെ മര്‍ദ്ദിച്ചതായി പരാതി. പുത്തന്‍കടയില്‍ അംഗീകൃത ചന്ത ഉണ്ടായിട്ടും റോഡില്‍ കൂടുന്ന അനധികൃത ചന്ത ഉപേക്ഷിച്ച് അംഗീകൃത ചന്തയിലേയ്ക്ക് മാറണമെന്ന് കച്ചവടക്കാരോട് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായത്. അനധികൃത ചന്ത ജനജീവിതം ദുസഹമാക്കുന്നു എന്ന തലക്കെട്ടില്‍ കഴിഞ്ഞദിവസം സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു പഞ്ചായത്ത് അധികൃതര്‍ ചന്ത ഒഴിപ്പിക്കാന്‍ പോയത്. ഇതിനെ ചൊല്ലി അധികൃതരും കച്ചവടക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും അടിപിടിയിലും കലാശിച്ചത്.
പുവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്തുദാസ് പുവാര്‍ പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുവാര്‍ തിരുപുറം സ്വദേശികളായ ശ്രീധരന്നാടാരുടെ മകന് ഷാജി റാം, ഇയാളുടെ സഹോദരന് അംബിലാല്‍, കണ്ടാല്‍ അറിയാവുന്ന മറ്റ് അഞ്ചോളം പേര്‍ക്കെതിരെ പുവാര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."