മുഖമൊന്നു കാണിച്ചാല്‍ മതി, എയര്‍പോര്‍ട്ടില്‍ കൂളായി അകത്തുകടക്കാം; ഇന്ത്യയില്‍ 'ഡിജി യാത്ര' അവതരിപ്പിച്ചു
ന്യൂഡല്‍ഹി: 'ഫേഷ്യല്‍ റെക്കഗ്നിഷന്‍' സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോഡിങ് നല്‍കുന്ന സംവിധാനത്തിന് ഇന്ത്യയില്‍ തുടക്കമായി. 'ഡിജി യാത്ര' എന്ന പദ്ധതി വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍ കടക്കാന്‍ പ്രത്യേക ഉപകരണത്തില്‍ മുഖം കാണിച്ചാല്‍ മാത്രം മതിയാവും.
ഡിജി യാത്ര എങ്ങനെ?
- യാത്രക്കാര്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട്, ആധാര്‍ നമ്പറുകള്‍ വച്ച് ഓണ്‍ലൈനിലൂടെ ഡിജി യാത്ര ഐ.ഡി ഉണ്ടാക്കാം
- ഒറ്റത്തവണ വെരിഫിക്കേഷനു ശേഷം മുഖം യാത്രക്കാരന്റെ ബോഡിങ് പാസിനു പകരമുള്ള ഐ.ഡിയായി മാറും
- വ്യോമയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്താല്‍, ആദ്യമായി എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ മുഖം സ്‌കാന്‍ ചെയ്യും. അതിനുശേഷമുള്ള എല്ലാ യാത്രകള്‍ക്കും എളുപ്പത്തില്‍ മുഖം കാണിച്ച് കടക്കാനാവും
- യാത്രക്കാരന്റെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രീകൃത സങ്കേതം
- ഇതില്‍ നിന്ന് എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ബയോമെട്രിക്ക് വിവരങ്ങള്‍ ലഭ്യമാവും
- ഐ.ഡി ഉണ്ടാക്കാന്‍ പാസ്‌പോര്‍ട്ട് തന്നെ വേണമെന്നില്ല. ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖയും മതിയാവും
ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി വിമാനത്താവളങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പദ്ധതി ഇപ്പോള്‍ യാഥാര്‍ഥ്യമായിട്ടില്ല. വൈകാതെ നടപ്പിലാവുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
2019 ഫെബ്രുവരിയില്‍ പദ്ധതി യാഥാര്‍ഥ്യമാവുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. യാത്രക്കാര്‍ ഈ സംവിധാനം നിര്‍ബന്ധമായിരിക്കില്ല. വേണ്ടവര്‍ക്ക് ഉപയോഗപ്പെടുത്താമെന്നു മാത്രം.
കൊല്‍ക്കത്ത, വാരണാസി, വിജയവാഡ, പൂനെ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."