വയോജനങ്ങളെ പത്തിരിചുട്ട് സല്‍ക്കരിച്ച് വിദ്യാര്‍ഥികള്‍
അരീക്കോട്: ദൈന്യതയുടെ കണ്ണീരുപ്പു കലര്‍ന്ന അനുഭവങ്ങള്‍ കണ്ടറിഞ്ഞ് വിദ്യാര്‍ഥികളുടെ വേറിട്ട വയോജന ദിനാചരണം. കാവനൂര്‍ ഇരിവേറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് വയോജനങ്ങള്‍ക്ക് മുന്നില്‍ സ്‌നേഹവായ്പുകള്‍ ചൊരിഞ്ഞത്. വയോജന ദിനാചരണത്തിന്റെ ഭാഗമായി മഞ്ചേരി ചെരണിയിലെ ശാലോം മാതാ കോണ്‍വെന്റിലെത്തിയ വിദ്യാര്‍ഥികള്‍ പത്തിരിയും ചിക്കനും ഉള്‍ക്കൊള്ളുന്ന വിഭവസമൃദ്ധമായ ഭക്ഷണമാണ് അന്തേവാസികള്‍ക്ക് ഒരുക്കിയത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ആസാം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ മാനസിക പ്രയാസം നേരിടുന്ന അറുപതോളം അന്തേവാസികളാണ് ചെരണിയിലെ ശാലോം മാതാ കോണ്‍വെന്റിലുള്ളത്. വീട്ടില്‍നിന്ന് ഉമ്മമാര്‍ ഉണ്ടാക്കി കൊടുത്തതും സ്‌കൂള്‍ മുറ്റത്ത് അടുപ്പുകൂട്ടി വിദ്യാര്‍ഥികള്‍ ചുട്ടെടുത്തതുമായ പത്തിരിയും ചിക്കന്‍ കടായിയും നല്‍കി വിദ്യാര്‍ഥികള്‍ സല്‍ക്കരിച്ചു. ഇന്നലെ രാവിലെ 11ന് ചെരണിയിലെ സ്ഥാപനത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ അന്തേവാസികള്‍ക്കൊപ്പം ആടിയും പാടിയും ഒത്തിരി കഥ പറഞും ഒരു മണിക്കൂര്‍ നേരം ചിലവഴിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.മുജീബ് റഹ്മാന്‍, എം.കെ ജലീല്‍, ഖലീല്‍ പറമ്പാടന്‍, കെ.ടി ചെറിയ മുഹമ്മദ്, ടി.അബ്ദസ്സലാം, എ.സിദ്ധീഖ്, യു.സഫിയ, ഹുസ്‌ന,സാരംഗ്, വിദ്യാര്‍ഥികളായ പി.ലുബാബ, കെ.സി മിസ്‌ന, ദിപിന താനാരി, കെ.സ്‌നേഹ, സി.കെ ശരണ്യ, പി.ബിബിന്‍, പി.കെ ശ്രീഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."