വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മാസങ്ങളായി അധ്യാപകരില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
ബിരുദാനന്തര ബിരുദവിഭാഗം ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും വിദ്യാര്‍ഥികളാണ് സമരം നടത്തിയത്. നിലവിലുണ്ടായരുന്ന പഠനവകുപ്പ് തലവന്‍ വിരമിച്ചതിന്‌ശേഷം ആറ് മാസം കൂടി തുടര്‍ന്നെങ്കിലും ആ കാലാവധിയും കഴിഞ്ഞപ്പോള്‍ തലവനില്ലാ വകുപ്പായി മാറിയിരിക്കുകയാണ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം.
നിലവില്‍ രണ്ട് താത്കാലിക അധ്യാപകര്‍ മാത്രമാണ് പഠിപ്പിക്കാനുള്ളതെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. അവസാന സെമസ്റ്റര്‍ കുട്ടികളുടെ പഠനം മുഴുവനായും താറുമാറായിരിക്കുകയാണ്. ഗൈഡില്ലാത്തതിനാല്‍ റിസേര്‍ച്ച് വിദ്യാര്‍ഥികളും പ്രയാസത്തിലാണ്. സിന്‍ഡിക്കേറ്റില്‍ അധ്യാപകനെ നിയമിക്കാന്‍ തീരുമാനമായെങ്കിലും സാങ്കേതിക തടസം കാരണം നിയമനം വൈകിയതും വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ട് വന്നിട്ടും നടപടിയെടുക്കാത്തതിനാലാണ് സമരവുമായി ഇറങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."