ഹരിതകേരളം പദ്ധതി: ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി
കരിമണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം കരിമണ്ണൂര്‍, നെയ്യശേരി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.
നെയ്യശേരി ലോക്കല്‍ കമ്മിറ്റി തൊമ്മന്‍കുത്ത്-നാല്പതേക്കര് കണ്ണാടിയാറാണ് ശുചീകരിച്ചത്. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിച്ചിരുന്ന വെള്ളം ചപ്പുചവറുകളും മദ്യക്കുപ്പികളും നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ടി കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി എന്‍. സദാനന്ദന് ഉദ്ഘാടനം ചെയ്തു. സി.പി രാമചന്ദ്രന് അധ്യക്ഷനായി.
കരിമണ്ണൂര്‍ ടൗണില്‍ ഉപയോഗശൂന്യമായി കിടന്ന പഞ്ചായത്ത് കിണറാണ് വൃത്തിയാക്കിയത്. ടൗണിലേയും ചന്തക്കുന്ന് അടക്കമുള്ള സമീപവാസികളും കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറാണിത്.
കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ്മി സോജന് ഉദ്ഘാടനം ചെയ്തു. കെ.ജെ തോമസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."