HOME
DETAILS
MAL
ശബരിമല: പുനഃപരിശോധന ഹരജി നല്‍കും എന്‍.എസ്.എസ്
backup
October 04 2018 | 08:10 AM
പെരുന്ന: സുപ്രിം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിധിയില്‍ പുനഃപരിശോധനാ ഹരജി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണെന്നും എന്‍.എസ്.എസ് പ്രസ്താവനയിലൂടെ അറിയിച്ചു.
വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രിംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവും സംസ്ഥാന സര്‍ക്കാറിന് ഉള്ളത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഈ പ്രശ്നം കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."