HOME
DETAILS

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച തത്വചിന്ത

  
backup
May 28 2017 | 00:05 AM

%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9e

അസ്തിത്വദു:ഖം കൊണ്ട് ആല്‍ക്കഹോളിസത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങിയ മനുഷ്യരെ നവീകരിക്കുക എന്നതാണ് ഈ നോവല്‍ ഏറ്റെടുത്ത ദൗത്യം
''ഓരോ നിമിഷത്തില്‍നിന്നും സ്വതന്ത്രനാവാന്‍ മനുഷ്യന് ഒറ്റ മാര്‍ഗമേയുള്ളൂ - ആ നിമിഷത്തിന്റെ ഭാഗമാകുക!''
എല്ലാ അര്‍ഥത്തിലും ഒരു വിശ്വപൗരനായിരുന്നു പിര്‍സിഗ്. തത്വജ്ഞാനത്തെ നോവലിലൂടെ അവതരിപ്പിച്ച് വിജയിച്ച അപൂര്‍വം പ്രതിഭകളില്‍ ഒരാള്‍. സെന്‍ സൂക്തങ്ങള്‍ മനനം ചെയ്യുന്നതും മോട്ടോര്‍സൈക്കിള്‍ കൈകാര്യം ചെയ്യുന്നതും ഒരുപോലെ ലളിതവും ചാരുതയാര്‍ന്നതുമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ്, അനുവാചക മനസില്‍ ലബ്ധപ്രതിഷ്ഠ നേടിയയാള്‍.
തത്വചിന്തപോലെ തന്നെ സങ്കീര്‍ണമാണ് പിര്‍സിഗിന്റെ ജീവിതവും. ജര്‍മന്‍ വംശജനായ മെയ്‌നാര്‍ഡിന്റെയും സ്വീഡനില്‍ വേരുകളുള്ള ഹാരിയറ്റിന്റെയും മകനായി അമേരിക്കയിലെ മിനിയപൊളീസില്‍ ജനനം. ഇന്ത്യയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലടക്കമുള്ള പഠനകാലം. കൊറിയയില്‍ ദീര്‍ഘകാലം സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എമേഴ്‌സണ്‍, തോറോ എന്നീ മഹാതാത്വികരുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട്, ആത്മാവിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള അന്വേഷണവുമായുള്ള അലച്ചിലായിരുന്നു ദീര്‍ഘകാലം. സെന്‍ ദി ആര്‍ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സ് എന്ന ഒരൊറ്റ യാത്രാവിവരണ നോവലിലൂടെ വിശ്വസാഹിത്യത്തറവാട്ടില്‍ തന്റേതായ കൈയൊപ്പ് അവശേഷിപ്പിച്ച സെന്‍ ബുദ്ധിസ്റ്റ്, ഹെര്‍മന്‍ മെല്‍വിലിന്റെ 'മൊബി ഡികി'നോട് കിടപിടിച്ച രചനാചാതുരിയിലൂടെ നിരൂപകരെ അദ്ഭുതപ്പെടുത്തിയ പ്രതിഭ. സെന്‍ ആന്‍ഡ് ദി ആര്‍ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സ് ആന്‍ എന്‍ക്വയറി ഇന്‍ റ്റു വാല്യൂസ് എന്നാണ് നോവലിന്റെ പൂര്‍ണനാമം. 1974ലാണ് നോവല്‍ വായനക്കാരിലേക്ക് എത്തിയത്. ആത്മകഥാംശത്തിന് ഏറെ പ്രാധാന്യമുള്ളതാണ് രചനാരീതി.


പതിനൊന്നുകാരനായ മകന്‍ ക്രിസുമായി 1968ല്‍ നടത്തിയ 17 ദിവസത്തെ മിന്നെസോട്ടയില്‍ നിന്നു വടക്കന്‍ കാലിഫോര്‍ണിയയിലേക്ക് നടത്തിയ മോട്ടോര്‍സൈക്കിള്‍ സവാരിയിലാണ് പിര്‍സിഗ് അദ്ദേഹത്തെയും മനുഷ്യനിലെ അഭൗമികതലത്തെയും കണ്ടെത്തുന്നത്. മിനിയപൊളീസ്മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോവരെ നടത്തിയ പ്രസ്തുത സവാരി 17 ദിവസംകൊണ്ടാണ് പൂര്‍ത്തിയാവുന്നത്.
''നിന്നില്‍ വിശ്വാസമര്‍പ്പിക്കുക'' എന്ന എമേഴ്‌സണ്‍ മന്ത്രം വെളിപാടായി അദ്ദേഹത്തിലേക്കിറങ്ങിയത് ഈ യാത്രയ്ക്കിടയിലാണ്. നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും മാത്രമല്ല, അതിനുമപ്പുറത്തെ അതീന്ദ്രീയതയുടെ മാസ്മരിക സാന്നിധ്യവും ഈ സവാരിയില്‍ അദ്ദേഹം അനുഭവിച്ചറിഞ്ഞു.
''നിന്നില്‍നിന്നും നിന്നിലേക്കുള്ള ദൂരമെത്രയാണെന്ന് നീ തന്നെ അളന്നുനോക്കൂ'' എന്ന തരത്തില്‍ ഒരുതരം വിഭ്രമാത്മകമായ തിരിച്ചറിവിലേക്കെത്താന്‍ വെറുമൊരു മോട്ടോര്‍സൈക്കിള്‍ യാത്ര മതിയാവുമെന്ന് സമര്‍ഥിച്ച് 1974ലാണ് പിര്‍സിഗ് സെന്‍ ദി ആര്‍ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സ് എഴുതിയത്. നോവലോ, യാത്രാവിവരണമോയെന്ന് ഏതൊരു വായനക്കാരനെയും സന്ദേഹിപ്പിക്കുന്നതാണ് ഈ കൃതിയുടെ ഘടനയും രൂപവും. പക്ഷേ, താളുകള്‍ ഏറെ മറിക്കേണ്ടിവരില്ല, ഈ മോട്ടോര്‍സൈക്കിളിന്റെ സഹസഞ്ചാരിയായി മാറാന്‍. ക്ഷുഭിത യൗവനവും അസംബന്ധ ആഖ്യാനവും കൊണ്ട് ലോകസാഹിത്യത്തില്‍ പുതിയതരം രുചിക്കൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ഒരു പരീക്ഷണകാലഘട്ടത്തിലായത് കൊണ്ടാവാം, നൂറില്‍പ്പരം പ്രസാധകര്‍ ഈ കൃതിയുടെ കൈയെഴുത്തുപ്രതി ഏതാനും പേജുകള്‍ വായിച്ചശേഷം പിര്‍സിഗിന്റെ മേല്‍വിലാസത്തില്‍ തിരിച്ചയച്ചത്.
ഒടുവില്‍ അച്ചടിമഷി പുരണ്ടതോടെ വിപണിയില്‍ കൃതി തരംഗമായി. ഏതാനും ആഴ്ചകള്‍ക്കകം തന്നെ വില്‍പന 'സൂപ്പര്‍ ഹിറ്റാ'യി. ലോകമാകെ ഏകദേശം അമ്പത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവലിന്റെ ദീര്‍ഘപ്രയാണത്തിലെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാത്രമായിരുന്നു പ്രസാധകരുടെ തിരസ്‌കാരമെന്ന് ചില നിരൂപകര്‍ വിശേഷിപ്പിച്ചത് തികച്ചും അര്‍ഥവത്തായിട്ടായിരുന്നു.
അസ്തിത്വദു:ഖം കൊണ്ട് ആല്‍ക്കഹോളിസത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങിയ മനുഷ്യരെ നവീകരിക്കുക എന്നതാണ് ഈ നോവല്‍ ഏറ്റെടുത്ത ദൗത്യം. കേവലമൊരു വിദ്യാര്‍ഥിയില്‍നിന്നും മാറി, ശാസ്ത്രാഭിരുചിയും സ്വയം തീരുമാനിച്ചുറപ്പിച്ച ലക്ഷ്യവുമുള്ള ഒരു ചെറുപ്പക്കാരനാണ് ഈ നോവലിലെ നായക കഥാപാത്രം. തികച്ചും ആത്മകഥാംശപരമായ ഒരു ചിത്രീകരണമാണ് ഈ കൃതിയില്‍ മുഴുനീളെ വായനക്കാര്‍ക്ക് ദര്‍ശിക്കാനാവുക. ദൈവവും മതവും പരാജയപ്പെടുന്നു എന്ന് തോന്നിയ പാശ്ചാത്യര്‍ക്ക് വീണുകിട്ടിയ ഒരമൂല്യ നിധി. തത്വജ്ഞാനത്തെ അതിസാഹസികതയിലൂടെ വരച്ചിട്ട 'മോബി ഡികി'നോടൊപ്പം തന്നെ മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സും തലയുയര്‍ത്തി നില്‍ക്കുന്നു ഒരു ലോകക്ലാസിക്കിന് ഘടനാചാതുരിയുടെ ആവശ്യമില്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്.
നിരവധി പുരസ്‌കാരങ്ങളുടെ നിറവില്‍, എണ്‍പത്തിയെട്ടാം വയസില്‍ അമേരിക്കയിലെ മെയിന്‍ പട്ടണത്തില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍, വിശ്വസാഹിത്യത്തിന് ഒരു നോവലിസ്റ്റിനെ മാത്രമല്ല, സെന്‍ ബുദ്ധിസത്തെ ലളിതമായി വ്യാഖ്യാനിച്ച തത്വജ്ഞാനിയായ ഒരു ആത്മീയാചാര്യനെയും കൂടിയാണ് നഷ്ടമായത്.
ആന്‍ എന്‍ക്വയറി ഇന്‍ റ്റു വാല്യൂസ്(1974), ലൈല ആന്‍ എന്‍ക്വയറി ഇന്‍ റ്റു മോറല്‍സ്(1991) എന്നിവയാണ് പ്രധാന കൃതികള്‍. മാനസികരോഗാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 1961നും 1963നും ഇടയിലുള്ള കാലവും നോവലില്‍ ഹൃദയസ്പര്‍ശിയായി പിര്‍സിഗ് രേഖപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago