മാലിന്യപ്രശ്‌നം: വിദഗ്ധസംഘം പരിശോധന നടത്തി
കൊല്ലങ്കോട്: പകര്‍ച്ചവ്യാധികള്‍ പടരുന്ന പശ്ചാത്തലത്തില്‍ മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ വിദഗ്ധ സംഘം പ്രദേശമാകെ പരിശോധന നടത്തി. പല്ലശ്ശേന റോഡിനരികില്‍ മുതലിയാര്‍ കുളത്തിന് സമീപത്തായി പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നതിലൂടെ ദുര്‍ഗന്ധം വമിച്ച് യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതി തുടരുന്നത് സമിതി കണ്ടെത്തി.
ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ബോര്‍ഡ് മീറ്റിങില്‍ വിഷയം അവതരിപ്പിച്ച് പരിഹാരം കാണുന്നതിനായി ജില്ലാശുചിത്വമിഷനെ സമീപിക്കുകയായിരുന്നു. ജില്ലാശുചിത്വമിഷന് നല്‍കിയ അപേക്ഷയില്‍ മാലിന്യ സംസ്‌ക്കരണ ശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും ബോര്‍ഡ് തീരുമാനമെടുത്തു.
ഇതു പ്രകാരം ഇന്നലെ ഉച്ചയോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്‌മെന്റ് വിഭാഗവും, ശുചിത്വ മിഷന്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മുതലിയാര്‍ കുളത്തിന് സമീപത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രവും പയ്യല്ലൂരില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യ സംസ്‌ക്കരണ കേന്ദ്രവും സംഘം സന്ദര്‍ശിച്ചു.
മാലിന്യം സംഭരിക്കുമ്പോള്‍ തന്നെ വേര്‍തിരിച്ചെടുത്തണമെന്നും പ്രത്യേകം മാറ്റി നിക്ഷേപിക്കണമെന്നും സംഘം അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്‌മെന്റ് സീനിയര്‍ ഡിസൈന്‍ എന്‍ജിനീയര്‍ പി. രഘുകുമാര്‍ പ്രോഗ്രാം ഓഫിസര്‍ ബൈജു. പി, ശുചിത്വമിഷന്‍ സാനിട്രഷന്‍ എക്‌സ്‌പേര്‍ട്ട് അനു എം.എ, പഞ്ചായത്ത് വി.ഇ.ഒമാരായ സിന്ധു കെ. ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, മെമ്പര്‍മാരായ ഗംഗാധരന്‍, സത്യപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."