HOME
DETAILS
MAL
ഉത്തേജകം: യുവ ജാവലിന്‍ ത്രോ താരം പരിശോധനയില്‍ പരാജയപ്പെട്ടു
backup
May 28 2017 | 04:05 AM
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോയിലെ ഇന്ത്യന്‍ യുവ താരം രോഹിത് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. 16കാരനായ താരത്തിന്റെ എ സാംപിള്‍ പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. സാംപിളില്‍ നിന്ന് സ്റ്റനോസലോളിന്റെ അംശങ്ങള്‍ കണ്ടെത്തിയതാണ് താരത്തിന് തിരിച്ചടിയായി മാറിയത്. രോഹിതിനെ താത്കാലികമായി സസ്പന്റ് ചെയ്തതായി അത്ലറ്റിക്ക് ഫെഡറേഷന് ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
പരിശോധനാ ഫലം പോസിറ്റീവായതോടെ ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ രോഹിത് നേടിയ വെള്ളി മെഡല്‍ നഷ്ടമാകും. നേരത്തെ 2016ല്‍ നടന്ന ലോക സ്കൂള്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ താരമാണ് രോഹിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."