വിറക് വിൽപ്പന: സഊദിയിൽ 09 വിദേശികളടക്കം 46 പേർ പിടിയിൽ
റിയാദ്: അനധികൃതമായി വിറക് ശേഖരിച്ച് വിൽപ്പന നടത്തിയ സംഘങ്ങളെ പോലീസ് പിടികൂടി. ഒൻപത് വിദേശികളടക്കം 46 പേരെയാണ് റിയാദ് പ്രവിശ്യയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ 37 പേർ സ്വദേശി പൗരന്മാരാണ്. നാല് ബംഗ്ളാദേശ് പൗരന്മാരും മൂന്ന് പാകിസ്ഥാൻ പൗരന്മാരും രണ്ടു യമനി പൗരന്മാരുമാണ് പിടിയിലായ മറ്റുള്ളവർ. 34 പിക്കപ്പുകളിലായി വിൽപ്പനക്കായി ലോഡ് ചെയ്‌ത നിലയിൽ 17 ടൺ പ്രാദേശിക വിറകാണ് ഇവരിൽ നിന്നും പിടികൂടിയത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയവും പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും പ്രകൃതി സംരക്ഷണത്തിനായി കർശന നടപടികളാണ് സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി മരങ്ങൾ മുറിക്കുന്നതും കടത്തുന്നതും വിൽപ്പന നടത്തുന്നതും നിയമ ലംഘനമാണ്. തണുപ്പ് ഏറിയതോടെ അനധികൃത വിറക് വിൽപ്പനക്കാർ വ്യാപകമായതിനെ തുടർന്ന് ശക്തമായ പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."