സഊദിയിൽ രണ്ടു വ്യത്യസ്‌ത കൊലപാതക്കേസുകളിലെ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കി
റിയാദ്: സഊദിയിൽ രണ്ടു വ്യത്യസ്‌ത കൊലപാതക്കേസുകളിലെ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കി. സഹോദരന്മാരെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയായ സഹോദരനെയും പിതാവിനെ ഉറക്കത്തിൽ കുത്തിക്കൊലപ്പെടുത്തിയ മകനെയുമാണ് സഊദി ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയരാക്കിയത്. ഖുറയാതിൽ രണ്ട് സഹോദരന്മാരെ വെടി വെച്ച് കൊലപ്പെടുത്തിയ അലി ബിൻ ഹുസൈൻ എന്ന സഊദി പൗരനെയാണു വധശിക്ഷക്ക് വിധേയനാക്കിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ മറ്റൊരു കേസിലാണ് മകന്റെ ശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. മുഹമ്മദ് ബിൻ സഊദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൻ ബീഷയിലുള്ള ജമീൽ ബിൻ മുഹമ്മദ് എന്ന സഊദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കത്തി കൊണ്ട് നിരവധി തവണ പ്രതി കുത്തുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.
രണ്ടു കേസിലെയും പ്രതികളെ പിടികൂടുകയും അന്വേഷണത്തിൽ കുറ്റം തെളിയികുകയും ചെയ്തതിനെത്തുടർന്ന് കോടതി വധ ശിക്ഷ വിധിച്ചത്. കോടതി വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിട്ടതോടെയാണ് വിധി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."