പ്രി മെട്രിക് സ്കോളര്‍ഷിപ്പ്: പുതിയ നിര്‍ദേശം പിന്‍വലിക്കണമെന്ന് കെ.എ.എം.എ
തിരുവനന്തപുരം: ഈ വര്‍ഷം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ പുതിയ നിര്‍ദേശം അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രക്ഷകര്‍ത്താവ് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കിയായിരുന്നു ഇതുവരെ അപേക്ഷ സ്വീകരിച്ചിരുന്നത്.
ഇത്തവണ അപേക്ഷ നല്കിയ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ കൊവിഡ് കാലത്ത് വില്ലേജ് ഓഫിസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണമെന്നത് പ്രയാസമേറിയ കാര്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എന്നിവര്‍ക്ക് കെ.എ.എം.എ നിവേദനം നല്കി.
ഓണ്‍ലൈന്‍ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പി.പി ഫിറോസ്, ഇ.ഐ സിറാജ് മദനി, ഉമര്‍ മുള്ളൂര്‍ക്കര, അനസ് എം അഷറഫ്, എസ് നിഹാസ്, നബീല്‍, സുമയ്യ തങ്ങള്‍, ഹിഷാമുദ്ദീന്‍, എം.എ ഹംസ, മുനീര്‍ കിളിമാനൂര്‍, മുഹമ്മദ് സഹല്‍ മലപ്പുറം, സ്വലാഹുദ്ദീന്‍, മുസ്തഫ വയനാട്, അബ്ദുള്‍ മജീദ് കാസര്‍കോട്,ലൈലാ ബീവി, സി.എസ് സാബിറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."