സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം; ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം
കൊച്ചി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. മിക്ക സ്‌കുളുകളും നൂറുശതമാനം വിജയം നേടി. ഒട്ടുമിക്ക സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും ലഭിച്ചു.
അല്‍ അമീന്‍ ഇന്റര്‍ നാഷണല്‍ പബ്‌ളിക് സ്‌കൂള്‍, എടത്തല അല്‍ അമീന്‍ പബ്‌ളിക് സ്‌കൂള്‍, അല്‍ അമീന്‍ പബ്‌ളിക് സ്‌കൂള്‍ ചന്തിരൂര്‍ എന്നീ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാവരും ഫസ്റ്റ് ക്‌ളാസ് നേടി. ഇവിടങ്ങളില്‍ 75ശതമാനം ഡിസ്റ്റിങ്ഷനുമുണ്ട്. ഇടപ്പള്ളി അല്‍അമീന്‍ പബ്‌ളിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 131 വിദ്യാര്‍ഥികളില്‍ 72 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 59 പേര്‍ക്ക് ഫസ്റ്റ് ക്‌ളാസും ലഭിച്ചു.
96.4 ശതമാനം മാര്‍ക്ക് നേടിയ ഫര്‍ഹാന മുഹമ്മദ് ഇബ്രാഹിം സലിം, 96 ശതമാനം മാര്‍ക്ക് നേടിയ ഗൗരി ലക്ഷ്മി, 95.4 ശതമാനം മാര്‍ക്ക് നേടിയ ഫിര്‍സാന ഷുജ എന്നിവര്‍ സ്‌കൂളിലെ അഭിമാന വിജയികളായി.
കളമശേരി രാജഗരി പബ്‌ളിക് സ്‌കൂളില്‍ 142 പേര്‍ പരീക്ഷ എഴുതിയതില്‍ 35 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ലഭിച്ചു. 142 പേര്‍ 75 ശതമാനം മാര്‍ക്കിലധികംനേടി. സയന്‍സ് വിഭാഗത്തില്‍ 97.2 ശതമാനം മാര്‍ക്ക് നേടി അമല്‍ സെബാസ്റ്റ്യന്‍ ഒന്നാമതത്തെി. കൊമേഴ്‌സ് വിഭാഗത്തില്‍ 97.4 ശതമാനം മാര്‍ക്ക് നേടി എസ്. നദിയ, സ്വേത എസ്. പള്ളന്‍ എന്നിവര്‍ ഒന്നാമതത്തെി.
അമല്‍ സെബാസ്റ്റ്യന്‍,അഞ്ജലി റോയ്, കെ.അന്ന റോസ്, ആശിഷ് അബ്രഹാം ജേക്കബ്, കൊച്ചു റാണി ജോജി, ശരത് ചന്ദ്രന്‍, ടി.എം അതുല്‍ സുരേന്ദ്രന്‍, സാക്ക് ടോം, മരിയ ഷാജു, മാത്യു തോമസ്, മെര്‍ലിന്‍ കുര്യാക്കോസ്, നാനിറ്റ മാത്യു, പ്രിയ ജോസഫ്, റിതു സജി, സാനിയ കോയിക്കര, അബാന ഹലിം, അന്ന ജേക്കബ്, ജോയല്‍ ടോണി മാണി, മിഷേല്‍ ഫ്രാന്‍സിസ്, നന്ദിത എസ്, റിയ അന്ന ഡാനിയേല്‍, സ്വേത ഗ്രേസ് പള്ളന്‍, ഡൊറീന്‍ ഡാന്റ്ി, എല്‍സ ഇഗ്‌നേഷ്യസ്, എ.ഗായത്രി,ജോര്‍ജ് ദേവസി അലകസ്, മാളവിക സുനില്‍, നിഖില്‍ സഖാരിയ, ലിസ ജോസഫ്, സിതാര ജോര്‍ജ്, വര്‍ഷ അനില്‍ എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ നേടി. കൂനമ്മാവ് ചാവറ ദര്‍ശന്‍ പബ്‌ളിക് സ്‌കൂളില്‍ 44 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും ജയിച്ച് നുറുശതമാനം വിജയം നേടി. 39 പേര്‍ ഡിസ്റ്റിങ്ഷനും അഞ്ച് പേര്‍ ഫസ്റ്റ് ക്ലാസും നേടി.
കാക്കനാട് ക്രിസ്തു ജയന്തി പബ്‌ളിക് സ്‌കൂളിന് നൂറു ശയമാനം വിജയം ലഭിച്ചു. 180 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 26 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ കരസ്ഥമാക്കി. 153 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 97.2 ശതമാനം മാര്‍ക്കോടെ ആനി വര്‍ഷ ജോണ്‍, കൊമേഴ്‌സ് വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്കോടെ രാഹുല്‍ എസ്.സ്റ്റീഫന്‍, സയന്‍സ് വിഭാഗത്തില്‍ 96.8 ശതമാനം മാര്‍ക്കോടെ അഭിജിത്ത് ബാബു എന്നിവര്‍ ഒന്നാമതായി.
തേവര സേക്രഡ് ഹാര്‍ട്ട് പബ്‌ളിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 111 പേരില്‍ 79 പേര്‍ ഡിസറ്റിങ്ഷനും 31 പേര്‍ ഫസറ്റ് ക്‌ളാസും നേടി. എട്ട് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ലഭിച്ചു. സ്‌കൂളിലെ അലീന ജെറാള്‍ഡ്, ഹെലന്‍ മരിയ, ജോണ്‍ മാത്യു, കൃഷ്ണ ശ്രുതി, നഹര്‍ മുഹമ്മദ് അയ്യുബ്, ഒ.വി വര്‍ഷ, രേഷ്മ ആര്‍. പ്രഭു, സൂസന്‍ കുര്യന്‍ എന്നിവരാണ് എല്ലാ വിഷങ്ങള്‍ക്കും എവണ്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."