റമദാന്‍ കരുണയുടെ കരസ്പര്‍ശം
കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി റമദാന്‍ മാസം ഒരിക്കല്‍കൂടി വന്നെത്തി. മുസ്‌ലിം ഉമ്മത്തിന്റെ മനസിനെ കരുണീയഹസ്തങ്ങളാക്കാന്‍ മാത്രം മാസ്മരിക ശക്തി റമദാനിനുണ്ട്. പുണ്യ പ്രവാചകന്‍ അത് സ്വന്തം ജീവിതത്തിലൂടെ ഉമ്മത്തിനെ പഠിപ്പിച്ചു.
റമദാന്‍ മാസത്തില്‍ ആഞ്ഞടിക്കുന്ന കാറ്റ് പോലെയായിരുന്നു പ്രവാചകന്റെ ഹസ്തങ്ങള്‍ എന്ന് പ്രബലമായ ഹദീസ് വചനങ്ങളില്‍ കാണാം. ദാനധര്‍മങ്ങള്‍ ആവശ്യമാകുന്നിടങ്ങളിലെല്ലാം അത് ചെയ്യണം. അത് മനസാ വാചാ കര്‍മണാ ഉണ്ടാകേണ്ടതാണ്. ആപല്‍ ഘട്ടങ്ങളില്‍ പെട്ട വ്യക്തിയെ സഹായിക്കല്‍ ഏറ്റവും കരുണീയമാണ്. വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലഘട്ടത്തില്‍ പ്രത്യേകിച്ചും നമ്മുടെ കരസ്പര്‍ശം അവിടെ ഉണ്ടാകണം. ഒരുപക്ഷെ നമ്മുടെ കണ്‍മുന്നിലായിരിക്കും അത് സംഭവിക്കുക. അപ്പോള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്. രക്തം വാര്‍ന്ന് കിടക്കുന്ന ആ മനുഷ്യനെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണം. അത് മഹത്തായ ജിഹാദാണ്. അവിടെ ജാതിയോ മതമോ നോക്കരുത്. മനുഷ്യത്വം പരിഗണിക്കണം. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നപ്പോള്‍ അതില്‍ കിടന്ന് രണ്ട് മനുഷ്യജീവനുകള്‍ വെന്ത് ഉരുകിയത്. ഒരു കൂട്ടം ആളുകള്‍ ഇത് കണ്ട് നിന്ന് ആസ്വദിച്ച് ഫോട്ടോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഈ അടുത്ത ദിവസത്തില്‍ ഉണ്ടായത് ലോകത്തെ ഞെട്ടിച്ചു. ഇതാണോ മനുഷ്യമനസ്. ഇത്രമാത്രം മനുഷ്യന്‍ ക്രൂരനാകരുത്. ഈ വര്‍ത്തമാന സാഹചര്യത്തിലാണ് റഹ്മത്തിന്റെ കരസ്പര്‍ശവുമായി പരിശുദ്ധ റമദാന്‍ കടന്നുവന്നത്. കരുണയുടെയും കനിവിന്റെയും മാസമാണ് റമദാന്‍.
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ ചെയ്യുക എന്നാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണചെയ്യുമെന്ന പ്രവാചകവചനം ഇത്തരുണത്തില്‍ സ്മരണീയമാണ്. പരമകാരുണ്യകനും കരുണാവാരിധിയുമായ പടച്ച തമ്പുരാന്‍ അവന്റെ കരുണയുടെ നൂറ് അംശത്തില്‍ ഒരംശം മാത്രമാണ് ഈ ലോകത്ത് വിതരണം ചെയ്യുന്നത്. ബാക്കി 99 അംശം പരലോകത്തേക്ക് പടപ്പുകള്‍ക്ക് വേണ്ടി നീക്കിവച്ചിരിക്കുകയാണ്. ഈ ലോകത്ത് ആര്‍ക്കെല്ലാം കരുണ ചെയ്യുന്നുവോ അവന് പരലോകത്ത് അള്ളാഹു കരുണ ചെയ്യും. അവിടെ അള്ളാഹുവിന്റെ കരുണകൊണ്ടല്ലാതെ ആരും രക്ഷപെടുകയില്ല എന്നും പ്രവാചക അധ്യാപനങ്ങളില്‍ കാണാം. അതുകൊണ്ട്എല്ലാ ജീവജാലങ്ങളോടും കരുണീയമായി വര്‍ത്തിക്കുക അതിലൂടെയാണ് ലോകത്തിന്റെ സമാധാന അന്തരീക്ഷം പുലര്‍ന്ന് കാണുന്നത്. അതിന് ഈ റമദാന്‍ പ്രജോദനമാകട്ടെ എന്ന് ആശംസിക്കുന്നു.
(ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."