HOME
DETAILS
MAL
ചാനലുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതി
backup
December 25 2020 | 03:12 AM
ചെന്നൈ: വാര്‍ത്താ ചാനലുകളുടെ അവതരണത്തെ കുറിച്ചു രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.
മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും സെന്‍സര്‍ഷിപ്പ് ഇല്ലെന്നു കരുതി എന്തും സംപ്രേഷണംചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും പ്രദര്‍ശിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കും കേബിള്‍ ഓപ്പറേറ്റര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെ ജഡ്ജിമാരായ ജസ്റ്റിസ് കിരുബാകരന്‍, ബി. പുകലേന്തി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഈ നിരീക്ഷണങ്ങള്‍.
2008ലെ മുംബൈ ഭീകരാക്രമണം തല്‍സമയം സംപ്രേഷണംചെയ്തതു മുതല്‍ തീവ്രവാദികള്‍ പോലും ചാനലുകള്‍ കണ്ടാണ് കൂടുതല്‍ ആക്രമണത്തിനുള്ള വഴികള്‍ കണ്ടുപിടിക്കുന്നത്. കഴിഞ്ഞദിവസം കര്‍ണാടകയില്‍ പൊതുസ്ഥലത്തു വച്ച് വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണംചെയ്തു കൊണ്ടിരുന്നു.
ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ മാറ്റിവയ്ക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതുണ്ട്. സെന്‍സര്‍ഷിപ്പും നിയന്ത്രണങ്ങളും ഇല്ലെന്നു കരുതി ഇങ്ങനെ ചെയ്യരുത്.
ചെറിയ കുട്ടികള്‍ പോലും ടെലിവിഷന്‍ സ്‌ക്രീനിനു മുന്‍പില്‍ എപ്പോഴും ഇരിക്കുന്ന കാലമാണിത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ കൂടി കാലമായതിനാല്‍ കുട്ടികള്‍ ഏറെ നേരം ടെലിവിഷന്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ത്താ ചാനലുകളില്‍ വരുന്ന അപകടകരമായ ദൃശ്യങ്ങള്‍ കുട്ടികളെ ഏതുവിധത്തില്‍ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും ധാരാളമായി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. വീട്ടുകാരുടെ അനുമതിയില്ലാതെയാണ് ഇത്തരം പരസ്യങ്ങള്‍ ചാനലില്‍ വരുന്നത്.
അതിനാല്‍ വീട്ടുകാര്‍ അത് കാണാന്‍ നിര്‍ബന്ധിതരാവുകയാണ്- കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."