HOME
DETAILS

മത്സ്യമാര്‍ക്കറ്റിലെ ശുചീകരണം; ഐസിട്ട മത്സ്യം കുഴിച്ചു മൂടിയതായി ആക്ഷേപം

  
backup
May 28 2017 | 20:05 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b5%81

 

 


കാഞ്ഞങ്ങാട്: ഇന്നലെ മത്സ്യമാര്‍ക്കറ്റില്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു നഗരസഭ നടത്തിയ ശുചീകരണ പ്രവൃത്തിക്കിടയില്‍ മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന പുതിയ ഐസിട്ട മത്സ്യം കുഴിച്ചു മൂടിയതായി ആക്ഷേപം. ഇതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലിസ് എത്തി. നഗരസഭ അധികൃതര്‍ മത്സ്യമാര്‍ക്കറ്റ് ശുചീകരിച്ചു പോയതിനു ശേഷമാണു മത്സ്യത്തൊഴിലാളികള്‍ ആക്ഷേപമുന്നയിച്ചത്.
സമീപത്തെ കല്ല്യാണ വീട്ടിലേക്കു കൊണ്ടുവന്ന 22 കിലോ ഭാരമുള്ള സ്രാവിനെയാണു നഗരസഭാ അധികൃതര്‍ കുഴിച്ചു മൂടിയതെന്നാണ് ആരോപണം. എന്നാല്‍, സ്രാവ് ഇട്ടു വച്ച പെട്ടിയ്ക്കു കീഴില്‍ കൊതുകിന്റെ പ്രജനനം കണ്ടതിനെ തുടര്‍ന്നാണ് മത്സ്യം നശിപ്പിക്കാന്‍ തയാറായതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്നലെ നടന്ന കല്യാണത്തിനായി കഴിഞ്ഞ ദിവസമാണ് സ്രാവിനെ എത്തിച്ചതെന്നും മോശമായിട്ടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സ്രാവിനെ നശിപ്പിച്ചതിനു പകരമായി നഷ്ടപരിഹാരം നല്‍കാമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞാണ് പ്രശ്‌നം പരിഹരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago