HOME
DETAILS
MAL
ലോകനാര്‍കാവില്‍ 105 കോടിയുടെ വികസനം വരുന്നു
backup
October 05 2018 | 03:10 AM
വടകര: കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ലോകനാര്‍കാവില്‍ സമഗ്ര വികസനം വരുന്നു. 105 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വന്‍ പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതിനു വേണ്ടി വികസന സമിതിക്കു രൂപം നല്കി.
വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിവ ഭഗവതിവിഷ്ണു ക്ഷേത്ര നവീകരണവും നടപ്പന്തല്‍, ധ്വജസ്തംഭം, ഗോപുരകവാടം, രണ്ടു ചിറകളുടെ നവീകരണം, കളരി, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ഊട്ടുപുര, താമസ സൗകര്യം എന്നിവ ഒരുക്കുകയുമാണ് ആദ്യ പദ്ധതി.
വികസന സമിതി രൂപീകരണ യോഗം പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന് അധ്യക്ഷനായി. സി.കെ.നാണു എംഎല്‍എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.റിഷ, കൊടക്കാട് ബാബു, ടി.ഭാസ്കരന്, ശോഭ മലയന്റവിട, ശശികുമാര്‍ പേരാമ്പ്ര, പി. കുഞ്ഞിരാമന്, എം. നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."