സി.കെ ജാനുവിനെതിരേ നിയമ നടപടി സ്വീകരിക്കും
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജ് ഔട്ട്‌ലറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി സ്ത്രീകള്‍ നടത്തുന്ന സമരം സ്‌പോണ്‍സേര്‍ഡ് സമരമാണെന്ന് പറഞ്ഞ സി.കെ ജാനു പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് മദ്യശാല വിരുദ്ധ സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കും. 185 ദിവസമായി നടക്കുന്ന സമരപ്പന്തലില്‍ വരാനോ കാര്യങ്ങള്‍ പഠിക്കാനോ ജാനു തയാറായിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ തെളിയിക്കാന്‍ തയാറാകണം. തങ്ങളുടെ അനുഭവം കൊണ്ടാണ് സമര രംഗത്തിറങ്ങിയത്. അതിന് പിന്നില്‍ ബാഹ്യപ്രേരണകള്‍ ഇല്ല. നല്ല ഉദ്ദേശത്തോടെ നടത്തുന്ന സമരം പരാജയപ്പെടുത്തുകയാണ് ആരോപണത്തിന് പിന്നിലെ ലക്ഷ്യമെന്നും എന്ത് പ്രതിസന്ധി ഉണ്ടായാലും വിജയം വരെ സമരം ചെയ്യുമെന്നും സമര പ്രവര്‍ത്തകരായ മാക്കമ്മ, വനജ, വെളള സോമന്‍, പി.ജെ ജോണ്‍, ഫാ മാത്യു കാട്ടാറത്ത് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."