മലമ്പുഴ ഡാം തുറന്നു; മറ്റു ഡാമുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്
പാലക്കാട്: മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ വരും ദിവസത്തില്‍ തന്നെ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിന്റെ പരമാവധി ഉയര്‍ന്ന ജലനിരപ്പ് 156.36 മീറ്ററാണ്. നിലവില്‍ 155.42 മീറ്റര്‍ ആണ് ജലനിരപ്പ്. 156.12 മീറ്ററില്‍ എത്തിയാല്‍ മൂന്നാമത്തെ മുന്നറിയോപ്പോടെ ഡാം ഏതു സമയവും തുറക്കും. അതിനാല്‍ ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വാളയാര്‍ ഡാം: ഒന്നാംഘട്ട മുന്നറിയിപ്പ്
പാലക്കാട്:വാളയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ വാളയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ പരമാവധി ഉയര്‍ന്ന ജലനിരപ്പ് 203 മീറ്ററാണ്. നിലവില്‍ 202 മീറ്റര്‍ ആണ് ജലനിരപ്പ്. 202. 30 മീറ്ററില്‍ എത്തിയാല്‍ രണ്ടാമത്തെ മുന്നറിയോപ്പോടെ ഡാം ഏതു സമയവും തുറക്കും. തമിഴ്‌നാട് അതിര്‍ത്തി മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്, കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്-ആനപ്പാറ - പടലിക്കാട്, കടുക്കാംകുന്ന് മുക്കൈ, ജൈനിമേട്, കല്പാത്തി, പറളിയിലൂടെ ഭാരതപ്പുഴയില്‍ വെള്ളം എത്തിച്ചേരും. പ്രദേശവാസികള്‍ അതീവജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ചുള്ളിയാര്‍ ഡാം: ഒന്നാംഘട്ട മുന്നറിയിപ്പ്
പാലക്കാട്:ചുള്ളിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ തുടരുന്നതിനാല്‍ വരും ദിവസത്തില്‍ തന്നെ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിന്റെ പരമാവധി ഉയര്‍ന്ന ജലനിരപ്പ് 154.08 മീറ്ററാണ്. നിലവില്‍ 152.50 മീറ്റര്‍ ആണ് ജലനിരപ്പ്. 153.7 മീറ്ററില്‍ എത്തിയാല്‍ മൂന്നാമത്തെ മുന്നറിയോപ്പോടെ ഡാം ഏതു സമയവും തുറക്കും. അതിനാല്‍ ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ: സ്പില്‍വേയിലൂടെ ഒഴുക്ക് ക്രമീകരിക്കുന്നു
പാലക്കാട്:ഇന്നലെ രാവിലെ എട്ടു മണിക്കുള്ള കണക്കനുസരിച്ച് കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് 92.96 മീറ്ററാണ്. കനത്ത മഴ മൂലം ജലനിരപ്പ് ക്രമേണ വര്‍ധിക്കുന്നുമുണ്ട്. കുടിവെള്ള ആവശ്യത്തിനായി മൂന്ന് സ്പില്‍വേയിലൂടെ ജലത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, തൂതപ്പുഴ, കരിമ്പുഴ എന്നിവയുടെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ.പി.ഐ.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."