സമസ്ത ആലപ്പുഴ ജില്ലാ സൗധം ഉദ്ഘാടനം ഇന്ന്
ആലപ്പുഴ : സമസ്ത ആലപ്പുഴ ജില്ലാ സൗധം ശംസുല്‍ ഉലമാ സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ആത്മീയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി മുന്‍ഗണന നല്‍കി കൊണ്ടു വണ്ടാനം മെഡിക്കല്‍ കോളജിന് സമീപമാണ് ജില്ലാ സൗധം നിര്‍മ്മിച്ചിരിക്കുന്നത്.
ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ച സൗധത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്ക് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദ്‌യത്തുല്ലാഹ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി ഉസ്മാന്‍ ഫൈസി സമസ്ത കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് അനുസ്മരണ സമ്മേളനം നടക്കും. പാലിയേറ്റീവ് കെയര്‍ സംഗമം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റും മരുന്നു വിതരണവും നിര്‍വഹിക്കും.
വൈകീട്ട് ആറിന് നടക്കുന്ന പൊതു സമ്മേളനം ഉല്‍ഘാടനവും സൗധം സമര്‍പ്പണവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
സയ്യിദ് ഹദ്‌യതുല്ലാഹ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കാഞ്ഞാര്‍ അഹ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, മഅ്മൂന്‍ ഹുദവി എന്നിവര്‍ പ്രസംഗിക്കും. ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് മുസ്തഫാ കോയ തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."