HOME
DETAILS

അമ്പലവയലില്‍ ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം: വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു

  
backup
July 23, 2019 | 5:43 AM

attack-couples-in-wayanad-issue-case-charged-womens-commission

കല്‍പ്പറ്റ: അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊലിസ് സ്റ്റേഷന്റെ മൂക്കിനു താഴെ നിരവധിപേര്‍ ദൃക്സാക്ഷികളുണ്ടായിട്ടും സംഭവത്തില്‍ പൊലിസ് കേസെടുക്കാതെ വിട്ടയച്ച നടപടിയെയും വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ വിമര്‍ശിച്ചു. പൊലിസ് സ്റ്റേഷനു 20 മീറ്റര്‍ അകലെയാണ് ഈ സംഭവം അരങ്ങേറിയത്.
പരാതിയില്ലെന്ന കാരണത്താല്‍ കേസെടുക്കാതെ വിട്ടയച്ച നടപടിയാണ് കമ്മിഷനെ ചൊടിപ്പിച്ചത്. മര്‍ദനത്തിനിരയായ ദമ്പതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ഥലം കാണാനെത്തിയ ദമ്പതികളെയാണ് ജീവാനന്ദന്‍ എന്ന ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചെറിയ പിഴ ഈടാക്കി പരാതിക്കാരെയും പ്രതിയെയും പൊലിസ് പറഞ്ഞുവിടുകയായിരുന്നുവെത്രെ
എന്നാല്‍ പരാതി നല്‍കാന്‍ ദമ്പതികള്‍ തയാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പൊലിസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. ദമ്പതികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതോടെയാണ് പൊലിസ് നടപടി എടുത്തത്.
അമ്പലവയലില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവാനന്ദന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  a day ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  a day ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  a day ago