കഞ്ചാവ് പിടികൂടിയ സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു
വാടാനപ്പള്ളി: വലപ്പാട് കോതകുളം ബീച്ചില്‍ എഴുപത് കിലോ കഞ്ചാവ് പിടികൂടിയ നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്ത പ്രതികളെ നാലു പേരേയും വിയ്യൂര്‍ സബ് ജയിലിലേക്കയച്ചു. കഞ്ചാവ് കേസിന്റെ തുടരന്വേഷണം വലപ്പാട് സി.ഐ സി.ആര് സന്തോഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയായ ഒഡീഷയിലെ ഗഡില്‍ നിന്നാണ് കഞ്ചാവ് കൊണ്ട് വന്നതെന്നാണ് പ്രാഥമിക നിഗമനം. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും വാഹനങ്ങള്‍ക്ക് രഹസ്യ അറ ഉണ്ടാക്കിക്കൊടുത്ത വര്ക്ക്ഷോപ്പ്കാരനേയും ചോദ്യം ചെയ്യുമെന്നും ആര്‍ക്കൊക്കെ ഇത്തരത്തില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി നല്‍കിയെന്നും അനേഷണ സംഘം ചോദിച്ചറിയും. കഴിഞ്ഞ ദിവസമാണ് വലപ്പാട് കോതകുളം ബീച്ചില്‍ നിന്നും രണ്ട് വാഹനങ്ങളില്‍ നിന്നും രഹസ്യ അറകളില്‍ സൂക്ഷിച്ച എഴുപത് കിലോ കഞ്ചാവും രണ്ട് വാഹനങ്ങളും അടക്കം നാലുപേരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."