കര്‍ണാടക വിശ്വാസ വോട്ടെടുപ്പിലേക്ക്: രാജിവയ്ക്കാന്‍ തയാറാണെന്ന് കുമാരസ്വാമി; സര്‍ക്കാര്‍ വീഴുമോ
ബംഗളൂരു: ഭരണ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടക വിശ്വാസ വോട്ടെടുപ്പിലേക്ക്. ഇന്നുതന്നെ അധികം വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. സഭ ചേരുന്നതിനായി നേരത്തെ തന്നെ മുഖ്യമന്ത്രി വിധാന്‍ സൗധയിലെത്തിയിരുന്നു.
അതേസമയം വിധാന്‍ സൗധയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച തുടരുകയാണ്. വിമതര്‍ക്കു വേണ്ടി താന്‍ മാപ്പുചോദിക്കുന്നുവെന്നും തനിക്ക് മനം മടുത്തുവെന്നും സഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി പറഞ്ഞു. സംസ്ഥാനത്തെ തന്നെയാണ് വിമത എം.എല്‍.എമാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതില്‍ ഞാന്‍ വ്യക്തിപരമായി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി പദവി രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗളൂരുവില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ കര്‍ണാടകയുടെ നിരീക്ഷണ ചുമതലയുള്ള കെ.സി വേണുഗോപാല്‍ വിഷയത്തില്‍ പ്രതികരിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ തോറ്റാലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് കുമാരസ്വാമി പറഞ്ഞതോടെ സര്‍ക്കാര്‍ തുടരുമെന്ന കാര്യം സംശയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."