നീലേശ്വരം പ്ലാസ്റ്റിക് മാലിന്യമുക്ത നഗരമാക്കാന്‍ പദ്ധതി ആരംഭിച്ചു
നീലേശ്വരം: നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ നഗരസഭയും ലയണ്‍സ് ക്ലബും കൈകോര്‍ക്കുന്നു. പള്ളിക്കര പഞ്ചായത്തിലെ വെളുത്തോളിയില്‍ ബി.ആര്.ഡി.സി സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
വാര്‍ഡുതലത്തില്‍ എല്ലാ മാസവും ഒരു ദിവസം കുടുംബശ്രീ പ്രവര്‍ത്തകരുടെയും മറ്റു സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ വീടുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബി.ആര്.ഡി.സി പ്ലാന്റിലെത്തിക്കും. പദ്ധതിയുടെ നടത്തിപ്പിനായി വാര്‍ഡു തലങ്ങളില്‍ കൗണ്‍സലര്‍മാര്‍, സി.ഡി.എസ്, റസിഡന്റ്സ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശവുമായി നഗരസഭയിലെ എല്ലാ വീടുകളിലും ലയണ്‍സ് ക്ലബ് സൗജന്യമായി തുണിസഞ്ചികള്‍ നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം വിജയന് അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്, പി.പി മുഹമ്മദ്റാഫി, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്, പി.എം സന്ധ്യ, പി രാധ, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, പി ഭാര്‍ഗവി, പി.വി രാധാകൃഷ്ണന്, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, പി സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."