സിംസ് പാര്‍ക്കിലെ പഴവര്‍ഗ മേള സമാപിച്ചു
ഊട്ടി: നീലഗിരിയിലെ വസന്തോത്സവത്തിന്റെ അവസാന ഘട്ടമായ പഴവര്‍ഗ മേള ഊട്ടിയിലെ സിംസ് പാര്‍ക്കില്‍ സമാപിച്ചു. രണ്ടര ടണ്‍ തൂക്കം വരുന്ന വിവിധ പഴ വര്‍ഗങ്ങളാണ് മേളയില്‍ ഉപയോഗിച്ചിരുന്നത്.
പലതരം പഴങ്ങള്‍ കൊണ്ട് നിര്‍മിച്ച തമിഴ്‌നാടിന്റെ പാരമ്പര്യ വിനോദമായ ജെല്ലിക്കെട്ടിന്റെ മാതൃക, മുന്തിരി കൊണ്ട് നിര്‍മിച്ച ആട്, കാള, കാട്ട് പോത്ത് എന്നിവയുടെ രൂപങ്ങള്‍, ചക്ക കൊണ്ട് നിര്‍മിച്ച ചെമ്മരിയാട്, മാങ്ങ, ഓറഞ്ച് എന്നിവയുടെ തോല്‍കൊണ്ട നിര്‍മിച്ച വരയാട്, ചുവന്നാട് എന്നിവ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചു.
നീലഗിരിയില്‍ വളരുന്ന അപൂര്‍വ ഇനം പഴങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ കാര്‍ഷിക വകുപ്പുകള്‍ തയാറാക്കിയ കലാരൂപങ്ങള്‍, ബി.എസ്.എന്‍.എല്‍, പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദര്‍ശന ഹാളുകളും മേളയിലുണ്ടായിരുന്നു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രണ്ടു ദിവസങ്ങളിലായി നടന്ന മേള സന്ദര്‍ശിച്ചത്. 59-ാമത് പഴ വര്‍ഗമേള ശനിയാഴ്ച ജില്ലാ കലക്ടര്‍ പി ശങ്കറാണ് ഉദ്ഘാടനം ചെയ്തത്. കൃഷി വകുപ്പ് ഡയറക്ടര്‍ അര്‍ച്ചന പട്‌നായ്ക്, കൃഷി വകുപ്പ് സെക്രട്ടറി ഗഗന്‍ ദീപ് സിംഗ്, നീലഗിരി എം.പി ഡോ: സി ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."