HOME
DETAILS

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത: ഏഴിന് അതിതീവ്രമഴയുണ്ടാകും

  
backup
October 05 2018 | 07:10 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കാസര്‍കോട്: അറബിക്കടലിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി (ശ്രീലങ്കയ്ക്ക് അടുത്ത്) ഇന്ന് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിവജാഗ്രതാ നിര്‍ദേശം.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ഇതിനാല്‍ കേരള തീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.
കേരളത്തില്‍ പലയിടങ്ങളിലും ശക്തവും അതിശക്തവും അതിതീവ്രവുമായ മഴ പെയ്യിക്കാന്‍ സാധ്യതയുണ്ട്. ഏഴിന് അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതിശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിനും പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സജ്ജരാക്കി.
ജില്ലയിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. 04994 257700, 9446601700 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. ശക്തമായ മഴമൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ താഴെ പറയുന്ന വിവിധ വിഭാഗങ്ങളെ സജ്ജരാക്കി.


ജില്ലാ ദുരന്ത
നിവാരണ അതോറിറ്റി


ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും അടിയന്തിരഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കും. പൊലിസ്, റവന്യു , ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. ടെലിഫോണ്‍, വയര്‍ലെസ്, ഫാക്‌സ്, ഇന്റര്‍നെറ്റ്, വാട്‌സ് ആപ് എന്നിവ 24 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പു വരുത്തും. സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമായിട്ടുള്ള ജില്ലകളില്‍ അവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തും. ഇന്നു മുതല്‍ രാവിലെ 11 മണി, വൈകിട്ട് മൂന്നു മണി, രാത്രി 10 മണി എന്നീ സമയങ്ങളില്‍ സാറ്റലൈറ്റ് ഫോണുകള്‍ പുറത്തുകൊണ്ടുവന്ന് എസ്.ഇ.ഒ.സിയിലെ മൊബൈല്‍ ഫോണിലേക്ക് ബന്ധപ്പെടുക. അടിയന്തിരഘട്ട കാര്യലയങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജില്ലാതല കോര്‍ഡിനേറ്ററുടെ ചുമതല വഹിക്കും.
ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ ജനറേറ്റര്‍ സേവനം ഉറപ്പുവരുത്തും. യു.പി.എസുകളുടെ ബാറ്ററി പ്രവര്‍ത്തനക്ഷമമാക്കും. ചുവടെ ചേര്‍ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുവാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
റവന്യു താലൂക്ക്തല കണ്‍ടോള്‍ റൂമുകള്‍ പ്രവര്‍ത്തന ക്ഷമമാക്കേണ്ടതും ഇന്നു മുതല്‍ 24 മണിക്കൂറും താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടര്‍ എന്ന നിലക്ക് ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിച്ചു.
വെള്ളപ്പൊക്ക സാധ്യതയുള്ളതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കി.
അതാതുദിവസത്തെ ദുരന്ത വിവര ശേഖരണം കൃത്യമായി നടത്തി, നിശ്ചിത ഫോര്‍മാറ്റില്‍ സംസ്ഥാനതലത്തില്‍ അയച്ച് നല്‍കുക.


പൊലിസ് ആന്‍ഡ്
ഫയര്‍ഫോഴ്‌സ്


മുന്‍പ് പ്രളയം ബാധിച്ചതും ഉരുള്‍പൊട്ടല്‍ നടന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊലിസ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി അതി തീവ്രമഴയുടെ സാഹചര്യവും ഉരുള്‍പൊട്ടല്‍ സാധ്യതയും വെള്ളപ്പൊക്ക സാധ്യതയും അറിയിക്കും. 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനത്തിനു സജ്ജരാക്കി ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍നിന്നു പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കും.
മലയോരമേഖലകളിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ലഭിക്കുന്ന മഴയുടെ പ്രാദേശിക തീവ്രതയും കൂടി പരിഗണിച്ച്, രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മലയോര മേഖലയില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തും. അടിയന്തിര വാഹനങ്ങള്‍ അല്ലാതെയുള്ളവ പകല്‍ സമയത്ത് മാത്രം കടത്തി വിടും. രാത്രിസമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഖലയിലെ റോഡുകളില്‍ അനുവദിക്കില്ല.


തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍


മലയോര പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനു നിര്‍ദേശം നല്‍കി. മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്തണം.


ആരോഗ്യ വകുപ്പ്


ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ നിര്‍ദേശം അനുസരിച്ച് ജില്ലാ അടിയന്തിര ഘട്ട കേന്ദ്രത്തിലേക്ക് ജില്ലാ നോഡല്‍ ഓഫിസറുടെ സേവനം ഉറപ്പുവരുത്തും. പ്രളയബാധിത പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലുമുള്ള ആശുപത്രികളും മറ്റും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും. മെഡിക്കല്‍ടീമുകളെ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാനായി സുസജ്ജരാക്കി. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.


കെ.എസ്.ഇ.ബി


ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ നിര്‍ദേശം അനുസരിച്ച് ജില്ലാ അടിയന്തിരഘട്ട കേന്ദ്രത്തിലേക്ക് ജില്ലാ നോഡല്‍ ഓഫിസറുടെ സേവനം ഉറപ്പുവരുത്തണം. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 മണിക്കൂറും മോണിട്ടറിങ് കര്‍ശനമാക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുള്ളതിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തും. ഈ കണ്‍ട്രോള്‍ റൂമുകള്‍ കലക്ടര്‍മാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. ജില്ലാ കലക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു. ഡാമുകളെ സംബന്ധിച്ച വിവിധ അലര്‍ട്ടുകള്‍ സംബന്ധിച്ച വിവരം കാലേകൂട്ടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തുക. ഏതൊരു ഡാമിന്റെയും ഷട്ടര്‍ പുതുതായി തുറക്കുന്നത് പകല്‍ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് ആറിനും പകല്‍ ആറിനും ഇടയിലുമുള്ള സമയത്ത് തുറക്കരുത്. അടിയന്തിരഘട്ടങ്ങളില്‍ വൈദ്യുതി തടസമോ ഗതാഗത തടസമോ ഉണ്ടായാല്‍ പരിഹരിക്കാന്‍ തയാറായിരിക്കുക.


ഇറിഗേഷന്‍


ഇറിഗേഷന്‍ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 മണിക്കൂര്‍ മോണിട്ടറിങ് കര്‍ശനമാക്കും. ഈ കണ്‍ട്രോള്‍ റൂമുകള്‍ കലക്ടറുമാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മുന്‍കൂട്ടി കലക്ടറെ അറിയിച്ച് അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു. ഏതൊരു ഡാമിന്റെയും ഷട്ടര്‍ പുതുതായി തുറക്കുന്നത് പകല്‍ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് ആറിനും പകല്‍ ആറിനും ഇടയിലുമുള്ള സമയത്ത് തുറക്കരുത്.


ഫിഷറിസ് വകുപ്പ്


24 മണിക്കൂറും മോണിട്ടറിങ് കര്‍ശനമാക്കുന്നതിനു കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഈ മുന്നറിയിപ്പ് തീരദേശഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികളെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുസര്‍ക്കാര്‍ സ്ഥാപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിനുപോയവര്‍ തീരം അണയുന്നതിനു നിര്‍ദേശം നല്‍കി. കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാക്കി. അടിയന്തിര രക്ഷാപ്രവര്‍ത്തനം സജ്ജികരിച്ചു.


തീരദേശ പൊലിസ് മറൈന്‍
എന്‍ഫോഴ്‌സ്‌മെന്റ്


24 മണിക്കൂറും മോണിറ്ററിങ് കര്‍ശനമാക്കി. മത്സ്യതൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥാ നിര്‍ദേശിക്കുന്ന ദിവസംവരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് എന്ന അറിയിപ്പ് തീരദേശങ്ങളില്‍ നല്കി.


സാമൂഹിക
സുരക്ഷാ വകുപ്പ്


ഭിന്നശേഷിക്കാരായ ആളുകളുടെ പട്ടിക ഉപയോഗിച്ച്, ഇവരെ പ്രത്യേകം പരിഗണിക്കുകയും ദുരന്ത സാധ്യതാ മേഖലയില്‍ ഉള്ളവരെ സുരക്ഷിതമായി മാറ്റി പര്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുവാനും നിര്‍ദേശിച്ചു.


ടൂറിസം വകുപ്പ്


മലയോര മേഖലയിലേക്കുള്ള വിനോദയാത്ര, പ്രത്യേകിച്ചും നീലകുറിഞ്ഞി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിച്ചു. രാത്രിസമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഖലയിലെ റോഡുകളില്‍ അനുവദിക്കില്ല.


വിദ്യാഭ്യാസ വകുപ്പ്


ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട് എന്നിവ പ്രഖ്യാപിക്കുന്ന ജില്ലകളില്‍, ലഭിക്കുന്ന മഴയുടെ തീ ്രവതയും തോതും കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago