പ്രൊഫ. ചിത്ര ഗംഗാധരന് യാത്രയയപ്പ് നല്‍കി
പേരാമ്പ്ര: മുപ്പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന പേരാമ്പ്ര ഗവ.സി.കെ.ജി കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ചിത്ര ഗംഗാധരന് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പി.ടി.എയും യാത്രയയപ്പ് നല്‍കി.
യാത്രയയപ്പും സാംസ്‌കാരിക സമ്മേളനവും പ്രശസ്ത കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഊഷ്മളമായ അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലൂന്നിയുള്ള ചിത്ര ടീച്ചറുടെ സമീപനം മാതൃകാപരമാണെന്നും പ്രിന്‍സിപ്പല്‍ എന്ന പദവി സര്‍ഗാത്മകമാക്കി വിനിയോഗിച്ച് വിദ്യാര്‍ഥികര്‍ക്കും സ്ഥാപനത്തിനും ഉയര്‍ച്ചയുണ്ടാക്കുന്നതില്‍ ചിത്രടീച്ചര്‍ വിജയിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി അധ്യക്ഷയായി. കോളജിന്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.
മെമ്പര്‍ രതി രാജീവ്, സിന്‍ഡിക്കേറ്റ് മെമ്പര്‍ കെ.കെ ഹനീഫ, സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര, പ്രൊഫസര്‍ സിപി അബൂബക്കര്‍, കവി വീരാന്‍ കുട്ടി, അഡ്വ.കെ.കെ രാജന്‍, പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണന്‍, ഡോ.സി.ജെ ജോര്‍ജ്, പ്രൊഫ.ഡി.ജി രാധാകൃഷ്ണന്‍ ,ഡോ.കെ രാമകൃഷ്ണന്‍,ഡോ.അബ്ദുള്ള പാലേരി, പി.കെ ബാലകൃഷ്ണന്‍, ചായില്യം ഫെയിം പ്രവീഷ്, അഡ്വ.പ്രമോദ്, കുര്യന്‍ ജോര്‍ജ് (പിടിഎ) കെ വിനോദ്, സി.ഐ കെ ബെന്നി, ഡോ.പി സോമനാഥന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു നന്ദന്‍ സംസാരിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ടി.നാരായണന്‍ സ്വാഗതവും സ്റ്റാഫ് ഡി.എന്‍ രദിന നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഓര്‍മ്മ മരം നടീലും, വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."