ആശാപുരയുടേതു കല്ലുവച്ച നുണ: സര്‍വകക്ഷി ജനകീയസമിതി
നീലേശ്വരം: കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ പ്രസ്താവന കല്ലുവച്ച നുണയാണെന്നു പഞ്ചായത്തു പ്രസിഡന്റ് എ വിധുബാല കണ്‍വീനറും ഒ.എം ബാലകൃഷ്ണന്‍ ചെയര്‍മാനുമായുള്ള സര്‍വകക്ഷി ജനകീയ സമിതി അറിയിച്ചു. ഉത്തരേന്ത്യയിലെ നക്‌സലുകളെ നേരിട്ടതു പോലെ ജനകീയ സമരത്തെ നേരിടുമെന്ന സന്തോഷ് മേനോന്റെ പ്രഖ്യാപനം തികഞ്ഞ ധിക്കാരമാണ്.
കഴിഞ്ഞ രണ്ടു സര്‍ക്കാറുകളും ഉപേക്ഷിച്ച പദ്ധതി പൊടി തട്ടിയെടുക്കാനാണു കമ്പനി ശ്രമിക്കുന്നത്. ഖനനാനുമതിക്കായി ആദ്യം വ്യാജരേഖ ചമച്ച ആശാപുര പിന്നീടതു പിന്‍വലിച്ചു. പത്തു വര്‍ഷമായി സര്‍ക്കാരില്‍ നിന്നു ലഭിച്ച മൈനിങ് ലീസു മാത്രമാണു അവരുടെ കൈയിലുള്ളത്. ഇതും റദ്ദു ചെയ്യുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ അറിയിച്ചതാണ്. പുതിയ പഠന റിപ്പോര്‍ട്ട് തയാറാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ജനത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു അവര്‍ക്കു പഠനം നടത്താന്‍ സാധിച്ചിട്ടില്ല. എതിര്‍പ്പു മറികടന്നു ഖനനം നടത്താന്‍ തുനിഞ്ഞാല്‍ ജനകീയ സമരത്തിന്റെ ശക്തി ആശാപുരയ്ക്കു മനസിലാക്കി കൊടുക്കുമെന്നും ജനകീയസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."