മോഷ്ടിക്കപ്പെട്ട തത്തയുടെ വില 50,000; തിരികെയെത്തിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പ്
ബംഗളൂരു: പെറ്റ്ഷോപ്പില്‍ വില്‍പ്പനയ്ക്ക് വച്ച തത്തയാണ് മോഷണം പോയത്. കോംഗോ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട തത്തയാണിത്. പ്രദീപ് യാദവ് എന്നയാള്‍ നടത്തുന്ന ഷോപ്പില്‍ നിന്നാണ് 50,000 രൂപ വിലയുള്ള തത്ത മോഷണം പോയത്. എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ തന്നെ തത്തയെ തിരികെ ലഭിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് തത്തയെ തിരികെ ലഭിച്ചത്.
രാവിലെ കടയിലെത്തിയപ്പോള്‍ തത്തകള്‍ മോഷണം പോയെന്ന് മനസിലാക്കിയ പ്രദീപ് യാദവ് പക്ഷി വില്‍പ്പനക്കാര്‍ക്ക് വേണ്ടി മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ തത്തകള്‍ മോഷണം പോയെന്ന് അറിയിച്ചു പോസ്റ്റിട്ടു. തത്തകളുടെ അടയാളങ്ങളും അതില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മോഷണം തത്തയെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്ന് പ്രദീപ് യാദവ് പറഞ്ഞു. കാരണം, കടയിലുണ്ടായിരുന്നു പണത്തിലോ മറ്റു പക്ഷികളിലോ ഒന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതിനാല്‍, തന്നെ പക്ഷിയെ കുറിച്ച് കൃത്യമായി അറിവും ബോധ്യവുമുള്ളയാളാണ് മോഷ്ടാവെന്ന് ഇതില്‍ നിന്നും വ്യക്തമായതായി പ്രദീപ് പറഞ്ഞു.
ഗ്രൂപ്പില്‍ മോഷണം വിവരം അറിയിച്ച അടുത്ത ദിവസം തന്നെ ഗ്രൂപ്പിലെ അംഗം സാമ്യമുള്ള തത്തയെ കിട്ടിയിട്ടുണ്ടെന്നും അറിയിച്ചു. ഇയാളെ സമീപിച്ചപ്പോള്‍ കര്‍ണ എന്ന സുഹൃത്തില്‍ നിന്നാണ് വാങ്ങിയതെന്ന് വിവരം ലഭിക്കുകയും പോലിസിനെ കൂട്ടി അവിടെയെത്തുകയും ചെയ്തു. കര്‍ണയെ ചോദ്യം ചെയ്തപ്പോള്‍ അപരിചിതനായ ഒരാളാണ് തനിക്ക് തന്നതെന്നായിരുന്നു മൊഴി. എന്തായാലുംതിരികെ കിട്ടിയതിന്റെ പ്രദീപ് സന്തോഷത്തിലാണ്. ഒപ്പം വാട്സ്ആപ്പ് ഗ്രൂപ്പിന് നന്ദിയും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."