കരിമ്പുകൃഷി തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍
പാലക്കാട്: കേരളത്തില്‍ നിന്നുംഅന്യമായിക്കൊണ്ടിരിക്കുന്നകരിമ്പിനെ കാര്‍ഷികവിളയില്‍ ഉള്‍പ്പെടുത്തി കരിമ്പുകൃഷി തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. പെരുമാട്ടി സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ നടന്ന കരിമ്പു കര്‍ഷക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പുകൃഷിക്കാവശ്യമായവിത്തും വളവും നൂതന സാങ്കേതിക വിദ്യകളും നല്കാന് നടപടി സ്വീകരിക്കും. ആധുനിക കൃഷി രീതികള്‍ അവലംബിച്ച് കരിമ്പിന് തൈകള്‍ നട്ടു പിടിപ്പിക്കും ഡ്രിപ് ഇറിഗേഷന്‍ വഴി വിളവു കൂട്ടാനും പദ്ധതി ലക്ഷ്യമിടുന്നു.
വിദേശ മാര്‍ക്കറ്റില്‍ ഏറെ പ്രിയമുള്ള കരിമ്പില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന തേന്‍, ബ്രൗണ്‍ പഞ്ചസാര എന്നിവയുടെ ഉല്‍പ്പാദന വിപണ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. കേരത്തില്‍ കരിമ്പ് ഗവേഷണ പദ്ധതിനടപ്പിലാക്കാന്‍ പഠനസമിതി രൂപവത്ക്കരിക്കും. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."