HOME
DETAILS

മൂന്നുവര്‍ഷത്തെ കൊടുംപീഡനം: ഐ.എസിനെ അതിജീവിച്ച നാദിയ മുറാദെന്ന 25കാരിക്ക് സമാധാനമെത്തിയ വഴി

  
backup
October 05, 2018 | 4:45 PM

45464654364321312312

മൂന്നുവര്‍ഷക്കാലം ഐ.എസ് ഭീകരന്മാരുടെ അടിമത്വത്തി കഴിഞ്ഞ്, കൊടുപീഡനവും പ്രഹരവും ഏറ്റുവാങ്ങി ഒടുവില്‍ രക്ഷപ്പെട്ടെത്തിയ നാദിയ മുറാദ്. അവരുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങളാണ് ഇപ്രാവശ്യം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഡെന്നിസ് മുക്‌വേഗെയോടൊപ്പം അര്‍ഹയായത്.

ഇറാഖിലെ യസീദി എന്ന ന്യൂനപക്ഷ വിഭാഗത്തിലാണ് നാദിയയുടെ ജനനം. വടക്ക് ഇറാഖിലെ സിന്‍ജാറില്‍, കോജോ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1993 ലായിരുന്നു നാദിയ ജനിച്ചത്.

നാദിയക്ക് പത്തൊമ്പത് വയസ്സുള്ളപ്പോളാണ് ഐ.എസ് യസീദി വിഭാഗത്തെ അക്രമിക്കുന്നത്. അന്നത്തെ ആക്രമണത്തില്‍, ഐ.എസ് തീവ്രവാദികള്‍, നാദിയയുടെ ആറ് സഹോദരന്മാരേയും സപത്‌നീപുത്രന്മാരുമടക്കം 600 പേരുടെ ജീവനെടുത്തു. ഏറ്റവും ഇളയ നാദിയയെ മാത്രം അടിമയായി തടവിലാക്കുകയായിരുന്നു.

ആ വര്‍ഷം നാദിയ അടക്കം 6700 യസീദി സ്ത്രീകളെയാണ് ഐ.എസ് തീവ്രവാദികള്‍ അടിമകളായി തട്ടിക്കൊണ്ടുപോയത്.

ഇറാഖിലെ മൊസൂള്‍ നഗരത്തിലാണ് നാദിയയെ അടിമസ്ത്രീയായി പാര്‍പ്പിച്ചിരുന്നത്. തടവറയില്‍ നാദിയ മര്‍ദിക്കപ്പെടുകയും, സിഗരറ്റ് കുറ്റികള്‍കൊണ്ട് പൊള്ളിക്കുകയും മറ്റു ശാരീരിക പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പലതവണ കൂട്ടബലാത്സഗത്തിനുപോലും ഇരയായിട്ടുണ്ട്.

ഒരിക്കല്‍, അടിമയായി വച്ചയാളുടെ വീട് പൂട്ടാതെ പോയപ്പോള്‍ അവിടെനിന്നു നാദിയ രക്ഷപ്പെടുകയായിരുന്നു.

ഒരു അയല്‍പക്ക കുടുംബത്തിലാണ് നാദിയ അഭയംപ്രാപിച്ചത്. അവര്‍ നാദിയയെ ഐ.എസ് നിയന്ത്രിത മേഖലയില്‍ നിന്നു പുറത്തേക്ക് കടത്തി, വടക്ക് ഇറാഖിലെ ദുഹോക്കിലുള്ള അഭയാര്‍ത്ഥി ക്യാംപിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു.

2015 ഫെബ്രുവരിയില്‍, റവാങ്ക് ക്യാംപിലായിരുന്നപ്പോള്‍ നാദിയ ബെല്‍ജിയന്‍ ദിനപത്രമായ ലാ ലിബ്രെ ബെല്‍ജിക്യുവിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തന്റെ ആദ്യത്തെ മൊഴി നല്‍കി.

 

2015 ല്‍ ജര്‍മനിയിലെ, ബേദന്‍-വുര്‍ട്ടെന്ബര്‍ഗ് സര്‍ക്കാറിന്റെ അഭയാര്‍ത്ഥി സഹായ യജ്ഞത്തില്‍ സഹായിക്കപ്പെട്ട കുട്ടികളും സ്ത്രീകളും അടങ്ങുന്ന 1000 അഭയാര്‍ത്ഥികളില്‍ ഒരാളായിരുന്നു നാദിയ.

പിന്നീടുള്ള കാലം ബേദന്‍-വുര്‍ട്ടെന്ബര്‍ഗിലായിരുന്നു നാദിയ താമസിച്ചത്.

2015 ഡിസംബര്‍ 16ന് യുണൈറ്റഡ് നാഷന്‍സ് സെക്ക്യൂരിറ്റി കൗണ്‍സിലില്‍ മനുഷ്യക്കടത്തിനെക്കുറിച്ച് സാസാരിക്കുന്ന വേദിയില്‍ ആദ്യമായി നാദിയ എത്തി.

അംബാസഡര്‍ എന്ന നിലയ്ക്ക് നാദിയ മനുഷ്യക്കടത്തിനെക്കുറിച്ചും അഭയാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായുള്ള പ്രാദേശിക, ആഗോള പദ്ധതികളില്‍ പങ്കെടുത്തു. മനുഷ്യക്കടത്തിനും കൂട്ടക്കുരുതിക്കും ഇരയായി, രക്ഷപ്പെട്ട അഭയാര്‍ത്ഥി സമൂഹങ്ങളില്‍ എത്തിച്ചേര്‍ന്ന് അവരുമായി ഇടപെടുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയു ചെയ്തു.

വംശഹത്യ, കൂട്ട അതിക്രമങ്ങള്‍, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള, നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന ന്യൂയോര്‍ക്ക് സിറ്റിയില്‍ 2016 സെപ്തംബറോടെ നാദിയ സ്ഥാപിച്ചു. അതേമാസം, മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആദരവിനായി യുനൈറ്റഡ് നാഷന്റെ ഗുഡ്്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

2017 മെയ് 3 ന് നാദിയ വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സും ആര്‍ച്ച്ബിഷപ്പ് ഗലാഗഹാറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, ഇറാഖിലും സിറിയയിലുമായുള്ള മതന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവര്‍ക്കായി പുതിയ സ്വയംഭരണ മണ്ഡലത്തിനുള്ള സാധ്യതകളെക്കുറിച്ചും ചര്‍ചയുണ്ടായി. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തടവിലുള്ള യസീദികളെ രക്ഷപ്പെടുത്താനുള്ള നാദിയയുടെ സഹായാഭ്യര്‍ഥനക്ക് വത്തിക്കാന്റെ പിന്തുണ പോപ്പ് അറിയിച്ചു.

The Last Girl: My Story of Captivity, and My Fight Against the Islamic State എന്ന പേരില്‍ നാദിയ മുറാദിന്റെ ഒര്‍മ്മക്കുറിപ്പുകള്‍, 2017 നവമ്പര്‍ 7ന്, ക്രൗണ്‍ പബ്ലിഷിങ് ഗ്രൂപ്പ് പുതകമയി പ്രസിദ്ധീകരിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  7 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  7 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  7 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  7 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  7 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  7 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  7 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  7 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  7 days ago